അനധികൃത ഗാര്‍ഹിക തൊഴിലാളികളോട് രേഖകള്‍ നിയമാനുസൃതമാക്കണമെന്ന് ബഹ്റെെന്‍
ഗാർഹിക തൊഴിൽ നിയമങ്ങളിൽ അടുത്ത വർഷം മുതൽ പരിഷ്കാരങ്ങൾ നടപ്പിൽ വരുന്നതിന് മുമ്പ് രേഖകൾ നിയമാനുസ്യതമാക്കാനാണ് നിർദേശം.
ബഹ്റൈനിൽ അനധിക്യതമായി ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളോട് രേഖകൾ നിയമാനുസ്യതമാക്കുവാൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി നിർദേശം നൽകി. നിയമ ലംഘകർക്ക് കർശനമായ ശിക്ഷ ലഭിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്ത് പതിനേഴായിരത്തോളം പേർ ക്യത്യമായ രേഖകളില്ലാതെ ഗാർഹിക ജോലികൾ ചെയ്യുന്നുവെന്നാണ് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ വിലയിരുത്തൽ. ഇവരിൽ ആറായിരത്തോളം പേർ റസിഡൻ്റ് പെർമിറ്റുകള്‍ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരാണ്.
രേഖകൾ പുതുക്കുകയും നിയമാനുസ്യതമാക്കുകയും ചെയ്യാത്ത പക്ഷം കർശനമായ ശിക്ഷ നേരിടേണ്ടി വരുമെന്നാണ് അതോറിറ്റിയുടെ മുന്നറിയ്പ്പ്. ഗാർഹിക തൊഴിൽ നിയമങ്ങളിൽ അടുത്ത വർഷം മുതൽ പരിഷ്കാരങ്ങൾ നടപ്പിൽ വരുന്നതിന് മുമ്പ് രേഖകൾ നിയമാനുസ്യതമാക്കാനാണ് നിർദേശം.
നിയമവിധേയരല്ലാതെ കഴിയുന്ന ഗാർഹിക തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി ഫ്ലെക്സി പെർമിറ്റ് വിസ അനുവദിക്കുമെന്ന് ഈയിടെ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചിരുന്നു. ഗാർഹിക രംഗത്ത് ജോലി ചെയ്യുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഈ ജോലികൾക്കായി രാജ്യത്തെത്തുന്നവർക്ക് വൈദ്യ പരിശോധന ഏർപ്പെടുത്തുമെന്നും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വൈസ് പ്രസിഡൻ്റ് അലി അൽ കൂഹ് ജി വ്യക്തമാക്കി.
Adjust Story Font
16