Quantcast

എസ്പിബിയുടെ അവസാന പാട്ട്; അണ്ണാത്തയിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

നവംബർ നാലിന് ദീപാവലി റിലീസായി അണ്ണാത്തെ തിയറ്ററുകളിലെത്തും.

MediaOne Logo

Web Desk

  • Updated:

    4 Oct 2021 6:21 PM

Published:

4 Oct 2021 3:36 PM

എസ്പിബിയുടെ അവസാന പാട്ട്; അണ്ണാത്തയിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
X

എസ് പി ബാലസുബ്രഹ്‌മണ്യം അവസാനമായി പാടിയ രജനീകാന്ത് ചിത്രം അണ്ണാത്തയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'അണ്ണാത്തെ.. അണ്ണാത്തെ' എന്ന് തുടങ്ങുന്ന ഡപ്പാം കൂത്ത് ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വിവേകിന്റെ വരികള്‍ക്ക് ഡി. ഇമ്മനാണ് സംഗീതം.

എസ്പിബിയുടെ നിരവധി ഹിറ്റ് ഗാനങ്ങളില്‍ രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്. മുത്തു, അണ്ണാമലൈ, ദളപതി തുടങ്ങി അവസാനം പുറത്തിറങ്ങിയ ദര്‍ബാറിലും എസ്പിബി രജനീകാന്തിന് വേണ്ടി പാടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25 നായിരുന്നു എസ്പിബി കോവിഡ് ബാധിച്ചുളള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അന്തരിച്ചത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന അണ്ണാത്തെ ശിവയാണ് സംവിധാനം ചെയ്യുന്നത്. നയന്‍ താരയാണ് രജനിയുടെ നായിക. മീന, ഖുഷ്ബു, പ്രകാശ് രാജ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജാക്കി ഷ്‌റോഫ്, ജഗപതി ബാബു എന്നിവരാണ് വില്ലന്‍ കഥാപാത്രങ്ങളായി എത്തുന്നത്. പളനിസ്വാമിയാണ് ഛായാഗ്രഹകന്‍. നവംബര്‍ നാലിന് ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

TAGS :

Next Story