Quantcast

വനിതകളാണോ? നികുതി ലാഭിക്കാന്‍ പല വഴികള്‍

പുരുഷന്മാരെ അപേക്ഷിച്ച് വരുമാനത്തിനോ ബിസിനസിനോ ലഭിക്കുന്ന ആദായത്തിന് മുഴുവന്‍ നികുതി നല്‍കേണ്ടതില്ല. ഈ ഇളവുകളും ആനുകൂല്യങ്ങളും വഴി ലഭിക്കുന്ന പണം സമ്പാദ്യമാക്കി മാറ്റാം.

MediaOne Logo

Web Desk

  • Updated:

    2023-07-04 03:39:50.0

Published:

4 July 2023 3:15 AM GMT

വനിതകളാണോ? നികുതി ലാഭിക്കാന്‍ പല വഴികള്‍
X


സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നും ആളുകളുടെ ഉറക്കം കെടുത്തും. കാര്യങ്ങളൊക്കെ ഒരു ചിട്ടയോടു കൂടി കൊണ്ടുപോകാന്‍ സാമ്പത്തിക കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്തിരിക്കണം. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ ടാക്‌സ് പ്ലാനിങ്ങിന് വലിയൊരു പങ്ക് ഇക്കാര്യത്തിലുണ്ട്. പലവിധത്തിലുള്ള ആനുകൂല്യങ്ങളും കിഴിവുകളുമൊക്കെ നികുതിയില്‍ നിന്ന് ലഭിക്കുന്നത് എന്തിനൊക്കെയെന്നും ആര്‍ക്കൊക്കെയെന്നും അറിഞ്ഞുകൊണ്ട് വേണം ഇത്തരം കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍. ഓരോ വര്‍ഷവും ഇത്തരം ഇളവുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ സര്‍ക്കാരിലേക്ക് അടക്കേണ്ട നികുതിയില്‍ വലിയൊരു തുക ലാഭിക്കാം. നികുതി ലാഭിക്കാന്‍ വനിതകളാണെങ്കില്‍ എളുപ്പമാണ്. സ്ത്രീകള്‍ക്ക് അവരുടെ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങ് കുറച്ചുകൂടി ജാഗ്രതയോടെ ചെയ്യാം. പുരുഷന്മാരെ അപേക്ഷിച്ച് വരുമാനത്തിനോ ബിസിനസിനോ ലഭിക്കുന്ന ആദായത്തിന് മുഴുവന്‍ നികുതി നല്‍കേണ്ടതില്ല. ഈ ഇളവുകളും ആനുകൂല്യങ്ങളും വഴി ലഭിക്കുന്ന പണം സമ്പാദ്യമാക്കി മാറ്റാം.

നികുതി ഇളവുകളും ഒഴിവുകളും

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍: സ്ത്രീകള്‍ക്ക് അവരുടെ വരുമാനത്തിന്മേലുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയി അമ്പതിനായിരം രൂപ വരെ ഇളവ് ലഭിക്കും. സെക്ഷന്‍ 80 സി അനുസരിച്ചാണെങ്കില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്,എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവ പോലുള്ള ടാക്‌സ് സേവിങ് പദ്ധതികളില്‍ നിക്ഷേപിച്ചാലുള്ള ആദായത്തിന് ഒന്നര ലക്ഷം രൂപാവരെ നികുതി ഇളവ് നേടാം. അപ്പോള്‍ പല സമ്പാദ്യപദ്ധതികളെ കുറിച്ചും വനിതകള്‍ ആലോചിക്കുമ്പോള്‍ ആദ്യം തന്നെ ഇത്തരം പദ്ധതികള്‍ കൂടി പരിഗണനയില്‍ വെക്കുക. ഇനി ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി എടുത്തിട്ടുണ്ടെങ്കില്‍ നികുതി ഇളവിന് അതും ഉപയോഗിക്കാം. രക്ഷിതാക്കള്‍ക്ക് വേണ്ടിയോ ജീവിത പങ്കാളിയ്ക്ക് വേണ്ടിയോ മക്കള്‍ക്ക് വേണ്ടിയോ സ്വന്തമായോ ഈ പോളിസി എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ പ്രീമിയമായി അടച്ച തുകയ്ക്ക് ആദായ നികുതി നിയമം 80 ഡി അനുസരിച്ച് ഇളവ് തേടാം. സെക്ഷന്‍ 80 ജി അനുസരിച്ച് ചാരിറ്റബിള്‍ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനത്തിലേക്ക് നല്‍കിയ സംഭാവനക്ക് സെക്ഷന്‍ 80 ജി പ്രകാരം ഇളവ് ലഭിക്കും.

ഇളവുള്ള ടാക്‌സ് സേവിങ്‌സ് സ്‌കീമുകള്‍

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജന നികുതി ആനുകൂല്യത്തിന് ഉപയോഗിക്കാം. പത്ത് വയസ്സോ അതിന് താഴെയോ പ്രായമുള്ള മകള്‍ക്ക് വേണ്ടി ഈ പദ്ധതിയില്‍ ചേരാം. 21 വയസ് തികയും വരെ പണം നിക്ഷേപിക്കണം. ഉയര്‍ന്ന നിരക്കിലുള്ള പലിശയാണ് ഈ പദ്ധതി നല്‍കുന്നത്. ഇതിന് പുറമേ സെക്ഷന്‍ 80 സി അനുസരിച്ചുള്ള നികുതി ആനുകൂല്യങ്ങളും ലഭിക്കും. മക്കളുടെ പേരില്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് നികുതിയിളവിന് തേടാവുന്നതാണ്.

ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം: ഇഎല്‍എസ്എസ് മ്യൂച്വല്‍ഫണ്ട് സ്‌കീമില്‍ പണം നിക്ഷേപിച്ചാലും നികുതിയിളവ് നേടാം. സെക്ഷന്‍ 80 സി പ്രകാരം ആനുകൂല്യം ലഭിക്കും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ടും നാഷനല്‍ പെന്‍ഷന്‍ സിസ്റ്റത്തിലും വനിതകള്‍ക്ക് ഇളവുണ്ട്. പിപിഎഫില്‍ നിന്ന് ലഭിക്കുന്ന പലിശ തീര്‍ത്തും നികുതി രഹിതമാണ്. എന്‍പിഎഫിലാണെങ്കില്‍ സെക്ഷന്‍ 80 സിസിഡി(1ബി) പ്രകാരം അമ്പതിനായിരം രൂപാവരെ അധിക ഇളവ് ലഭിക്കും.

ഹോം ലോണ്‍ പ്ലാന്‍ ചെയ്യാം

സ്ത്രീകളുടെ പേരില്‍ ഭവന വായ്പ എടുത്താല്‍ സാമ്പത്തിക മെച്ചം ഉറപ്പാണ്. ഭവന വായ്പയുടെ പലിശയ്ക്ക് വര്‍ഷം രണ്ട് ലക്ഷം രൂപാവരെ നികുതിയിളവ് നേടാം. സെക്ഷന്‍ 24 പ്രകാരം ആണിത്. സെക്ഷന്‍ 80 ഇഇഎ അനുസരിച്ചാണെങ്കില്‍ ആദ്യമായി വീടുവെക്കുകയാണെങ്കില്‍ ഭവന വായ്പാ പലിശയില്‍ അധിക ഇളവായി ഒന്നര ലക്ഷം രൂപാ കൂടി നേടാം.

നികുതി രഹിത ബോണ്ടുകള്‍ (ടാക്‌സ് ഫ്രീ ബോണ്ടുകള്‍)

ഈ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് സമ്പാദ്യം വളര്‍ത്തിയെടുക്കാന്‍ നല്ലതാണ്. കാരണം ഈ ബോണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി നല്‍കേണ്ട. സര്‍ക്കാര്‍ പിന്തുണയുള്ള ഓര്‍ഗനൈസേഷനുകള്‍ ഇഷ്യൂ ചെയ്യുന്നതിനാല്‍ തന്നെ റിസ്‌ക് വളരെ കുറവാണിതിന്. കൂടാതെ സ്ഥിര വരുമാനത്തിന് വേണ്ടി ആശ്രയിക്കുകയും ചെയ്യാം.

TAGS :

Next Story