Quantcast

കോഹ്‌ലി ഇല്ല; ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു, രോഹിത് നയിക്കും 

MediaOne Logo

Web Desk

  • Published:

    1 Sep 2018 9:39 AM GMT

കോഹ്‌ലി ഇല്ല; ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു, രോഹിത് നയിക്കും 
X

ഏഷ്യാ കപ്പിനുള്ള പതിനാറംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുക. ശിഖര്‍ ധവാനാണ് ഉപനായകന്‍. മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. 20കാരനായ ഖലീല്‍ അഹമ്മദാണ് പുതുമുഖ താരം. ഇംഗ്ലണ്ടിനെതിരെ ഇപ്പേള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ പരിക്ക് മൂലം പുറത്തിരിക്കുന്ന ഭുവനേശ്വര്‍ കുമാറും തിരിച്ചെത്തി.

ജോലിഭാരം പരിഗണിച്ചാണ് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതെന്ന് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് പറഞ്ഞു. ഇടംകയ്യന്‍ പേസ് ബൗളറാണ് ഖലീല്‍. സ്പിന്നര്‍മാരായി ചാഹലിനെയും കുല്‍ദീപിനെയും നിലനിര്‍ത്തിയപ്പോള്‍ പേസര്‍മാരായി ഭുംറക്കും ഭുവനേശ്വറിനുമൊപ്പം ശര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹ്മദ് എന്നിവരുമുണ്ട്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയെയും ഉപയോഗിക്കാം. എസ് ധോണിയാണ് വിക്കറ്റിന് പിന്നില്‍. എന്നിരുന്നാലും രണ്ടാമതൊരു കീപ്പറായി ദിനേശ് കാര്ത്തികിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 15ന് യു.എ.ഇയിലാണ് ആദ്യ മത്സരം.

ടീം: രോഹിത് ശര്‍മ്മ(നായകന്‍)ശിഖര്‍ ധവാന്‍( ഉപനായകന്‍) ലോകേഷ് രാഹുല്‍, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, എം.എസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുംറ, ശര്‍ദ്ദുല്‍ താക്കൂര്‍, ഖലീല്‍ അഹ്മദ്‌

TAGS :

Next Story