Quantcast

ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം പുറത്ത് വിട്ട് ബി.സി.സി.എെ

ടെസ്റ്റിലും ഏകദിനത്തിലും കളിക്കുന്ന താരങ്ങൾക്ക് എെ.സി.സി യുടെ ടെസ്റ്റ് റാങ്കിങ്ങ് ക്യാഷ് പ്രൈസും ലഭിക്കും

MediaOne Logo

Web Desk

  • Published:

    10 Sep 2018 1:58 PM GMT

ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം പുറത്ത് വിട്ട് ബി.സി.സി.എെ
X

ടീം ഇന്ത്യയിലെ താരങ്ങളുടെയും കോച്ച് രവി ശാസ്ത്രിയുടെയും പ്രതിഫല വിശദാംശങ്ങൾ പുറത്ത് വിട്ട് ബി.സി.സി.എെ. ടെസ്റ്റിലും ഏകദിനത്തിലും കളിക്കുന്ന താരങ്ങൾക്ക് എെ.സി.സി യുടെ ടെസ്റ്റ് റാങ്കിങ്ങ് ക്യാഷ് പ്രൈസും ലഭിക്കും. നിലവിൽ ടീം ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായതിനാൽ ഒരു കളിക്കാരന് എെ.സി.സി നൽകുന്ന വിഹിതം 29,27,700 രൂപയാണ്.

രവി ശാസ്ത്രിക്ക് ജൂലൈ മുതൽ ഒക്ട്ടോബർ വരെയുള്ള ശമ്പളമായ 2.05 കോടി രൂപ മുൻപണമായി നൽകിയതായും ബി.സി.സി.എെ പറയുന്നു. നിലവിലെ കരാർ അനുസരിച്ച് എട്ട് കോടി രൂപ ഇതിനോടകം കൈപ്പറ്റി കഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ടെസ്റ്റ്, ഏകദിനം എന്നിവയെ മുൻനിർത്തി എെ.സി.സി 1.25 കോടി രൂപ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക് സമ്മാനത്തുകയായി നൽകിയിരുന്നു.

ടീം ഇന്ത്യയുടെ പ്രതിഫല വിവരങ്ങൾ

രവി ശാസ്ത്രി

2,05,02,198 (കോടി രൂപ) - പരിശീലകന്‍ എന്ന നിലയില്‍ ജൂലൈ മുതൽ ഒക്ടോബര്‍ വരെയുള്ള ശമ്പളം മുൻകൂറായി കൈപ്പറ്റി

ഹാർദ്ദിക് പാണ്ഡ്യ

50,59,726 (ലക്ഷം രൂപ) - 2018 ജനുവരി മുതൽ മാർച്ച് വരെയുള്ള നികുതിക്ക് വിധേയമല്ലാത്ത പ്രതിഫലം

60,75,000 (ലക്ഷം രൂപ) - 2017 ഒക്ടോബര്‍ മുതൽ ഡിസംബർ വരെയുള്ള നികുതിക്ക് വിധേയമല്ലാത്ത പ്രതിഫലം

ചേതേശ്വർ പുജാര

29,27,700 (ലക്ഷം രൂപ) - ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ടീമിലെ കളിക്കാർക്ക് എെ.സി.സി നികുതിക്ക് വിധേയമായി നൽകുന്ന തുക

60,80,725 (ലക്ഷം രൂപ) - ദക്ഷിണാഫ്രിക്കൻ പര്യടത്തിന്റെ പ്രതിഫലം

92,37,329 (ലക്ഷം രൂപ) - 2017 ഒക്ടോബര്‍ മുതൽ ഡിസംബർ വരെയുള്ള നികുതിക്ക് വിധേയമല്ലാത്ത പ്രതിഫലം

1,01,25,000 (കോടി രൂപ) - 2018 ജനുവരി മുതൽ മാർച്ച് വരെയുള്ള നികുതിക്ക് വിധേയമല്ലാത്ത പ്രതിഫലം

ഇഷാന്ത് ശർമ്മ

55,42,397 (ലക്ഷം രൂപ) - 2018 ജനുവരി മുതൽ മാർച്ച് വരെയുള്ള നികുതിക്ക് വിധേയമല്ലാത്ത പ്രതിഫലം

29,27,700 (ലക്ഷം രൂപ) - ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ടീമിലെ കളിക്കാർക്ക് എെ.സി.സി നികുതിക്ക് വിധേയമായി നൽകുന്ന തുക

48,44,644 (ലക്ഷം രൂപ) - ദക്ഷിണാഫ്രിക്കൻ പര്യടത്തിന്റെ പ്രതിഫലം

ജസ്പ്രിത് ബുമ്ര

1,13,48,573 (കോടി രൂപ) - 2018 ജനുവരി മുതൽ മാർച്ച് വരെയുള്ള നികുതിക്ക് വിധേയമല്ലാത്ത പ്രതിഫലം

60,75,000 (ലക്ഷം രൂപ) - 2017 ഒക്ടോബര്‍ മുതൽ ഡിസംബർ വരെയുള്ള നികുതിക്ക് വിധേയമല്ലാത്ത പ്രതിഫലം

കുൽദീപ് യാദവ്

25,05,452 (ലക്ഷം രൂപ) - ദക്ഷിണാഫ്രിക്കൻ ഏകദിന പര്യടത്തിന്റെ പ്രതിഫലം

പാർത്ഥിവ് പട്ടേൽ

43,92,641 (ലക്ഷം രൂപ) - ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പര്യടത്തിന്റെ പ്രതിഫലം

ദിനേശ് കാർത്തിക്

53,42,672 (ലക്ഷം രൂപ) - 2018 ജനുവരി മുതൽ മാർച്ച് വരെയുള്ള നികുതിക്ക് വിധേയമല്ലാത്ത പ്രതിഫലം

60,75,000 (ലക്ഷം രൂപ) - 2017 ഒക്ടോബര്‍ മുതൽ ഡിസംബർ വരെയുള്ള നികുതിക്ക് വിധേയമല്ലാത്ത പ്രതിഫലം

ബുവനേശ്വർ കുമാർ

56,83,848 (ലക്ഷം രൂപ) - ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പര്യടത്തിന്റെ പ്രതിഫലം

27,14,056 (ലക്ഷം രൂപ) - ദക്ഷിണാഫ്രിക്കൻ ഏകദിന പര്യടത്തിന്റെ പ്രതിഫലം

1,18,06,027 (കോടി രൂപ) - 2018 ജനുവരി മുതൽ മാർച്ച് വരെയുള്ള നികുതിക്ക് വിധേയമല്ലാത്ത പ്രതിഫലം

29,27,700 (ലക്ഷം രൂപ) - ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ടീമിലെ കളിക്കാർക്ക് എെ.സി.സി നികുതിക്ക് വിധേയമായി നൽകുന്ന തുക

1,01,25,000 (കോടി രൂപ) - 2017 ഒക്ടോബര്‍ മുതൽ ഡിസംബർ വരെയുള്ള നികുതിക്ക് വിധേയമല്ലാത്ത പ്രതിഫലം

ആർ. അശ്വിൻ

52,70,725 (ലക്ഷം രൂപ) - ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പര്യടത്തിന്റെ പ്രതിഫലം

92,37,329 (ലക്ഷം രൂപ) - 2018 ജനുവരി മുതൽ മാർച്ച് വരെയുള്ള നികുതിക്ക് വിധേയമല്ലാത്ത പ്രതിഫലം

29,27,700 (ലക്ഷം രൂപ) - ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ടീമിലെ കളിക്കാർക്ക് എെ.സി.സി നികുതിക്ക് വിധേയമായി നൽകുന്ന തുക

1,01,25,000 (കോടി രൂപ) - 2017 ഒക്ടോബര്‍ മുതൽ ഡിസംബർ വരെയുള്ള നികുതിക്ക് വിധേയമല്ലാത്ത പ്രതിഫലം

വിരാട് കോഹ്‍ലി

65,06,808 (ലക്ഷം രൂപ) - ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പര്യടത്തിന്റെ പ്രതിഫലം

30,70,456 (ലക്ഷം രൂപ) - ദക്ഷിണാഫ്രിക്കൻ ഏകദിന പര്യടത്തിന്റെ പ്രതിഫലം

29,27,700 (ലക്ഷം രൂപ) - ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ടീമിലെ കളിക്കാർക്ക് എെ.സി.സി നികുതിക്ക് വിധേയമായി നൽകുന്ന തുക

രോഹിത് ശർമ്മ

56,96,808 (ലക്ഷം രൂപ) - ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പര്യടത്തിന്റെ പ്രതിഫലം

30,70,455 (ലക്ഷം രൂപ) - ദക്ഷിണാഫ്രിക്കൻ ഏകദിന പര്യടത്തിന്റെ പ്രതിഫലം

25,13,442 (ലക്ഷം രൂപ) - ഇന്ത്യ ശ്രീലങ്ക പരമ്പരയുടെ പ്രതിഫലം

29,27,700 (ലക്ഷം രൂപ) - ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ടീമിലെ കളിക്കാർക്ക് എെ.സി.സി നികുതിക്ക് വിധേയമായി നൽകുന്ന തുക

TAGS :

Next Story