Quantcast

റാഷിദ് ഖാന്‍ ഇനി ഒന്നാമന്‍: ഐ.സി.സി റാങ്കിങില്‍ വന്‍ നേട്ടമുണ്ടാക്കി അഫ്ഗാന്‍ താരങ്ങള്‍ 

ഐ.സി.സി പുറത്തിറക്കിയ പുതിയ റാങ്കിങ് പ്രകാരം ഓള്‍റൗണ്ടര്‍മാരില്‍ റാഷിദ് ഖാനാണ് ഒന്നാമത്. 

MediaOne Logo

Web Desk

  • Published:

    1 Oct 2018 7:49 AM GMT

റാഷിദ് ഖാന്‍ ഇനി ഒന്നാമന്‍: ഐ.സി.സി റാങ്കിങില്‍ വന്‍ നേട്ടമുണ്ടാക്കി അഫ്ഗാന്‍ താരങ്ങള്‍ 
X

ഏഷ്യാകപ്പിലെ തകര്‍പ്പന്‍ പ്രകടനം അഫ്ഗാനിസ്താന്റെ സ്റ്റാര്‍ ബൗളര്‍ റാഷിദ് ഖാന് സമ്മാനിച്ചത് ഒന്നാം സ്ഥാനം. ഐ.സി.സി പുറത്തിറക്കിയ പുതിയ റാങ്കിങ് പ്രകാരം ഓള്‍റൗണ്ടര്‍മാരില്‍ റാഷിദ് ഖാനാണ് ഒന്നാമത്. അഫ്ഗാനിസ്താന്റെ അഞ്ച് മത്സരങ്ങളില്‍ നിന്നായി പത്ത് വിക്കറ്റും 87 റണ്‍സുമാണ് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരം കൂടിയായ റാഷിദ് നേടിയത്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയേയും അഫ്ഗാനിസ്താന്‍ തോല്‍പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യക്കെതിരെ സമനില നേടി പാകിസ്താനെതിരെ അവസാന ഓവര്‍ വരെ കളികൊണ്ടെത്തിക്കുകയും ചെയ്തു. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് റാഷിദ് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ബംഗ്ലാദേശിന്റെ ശാക്കിബ് അല്‍ഹസനെയാണ് റാഷിദ് മറികടന്നത്. ടി20 റാങ്കിങിലും ബൗളര്‍മാരിലും റാഷിദ് ഖാന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇതാദ്യമായാണ് ക്രിക്കറ്റിന്റെ രണ്ട് ഫോര്‍മാറ്റുകളില്‍ ഒരു അഫ്ഗാന്‍ താരം ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. അഫ്ഗാനിസ്താന്റെ മുന്‍ നായകന്‍ മുഹമ്മദ് നബിയാണ് റാങ്കിങില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ നബി മൂന്നാമത് എത്തി.

പരമ്പരയില്‍ അഞ്ച് വിക്കറ്റും 134 റണ്‍സുമായിരുന്നു നബിയുടെ നേട്ടം. അതേസമയം ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ റാഷിദ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയുടെ ഫാസ്റ്റ് ബൌളര്‍ ജസ്പ്രീത് ഭുംറയാണ് ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. മറ്റൊരു സ്പിന്‍ ബൗളറായ മുജീബ് സദ്‌റാനും റാങ്കിങ് മെച്ചപ്പെടുത്തി. 15ാമതായിരുന്ന മുജീബ് എട്ടാം സ്ഥാനത്തേക്ക് എത്തി. ഏഴ് വിക്കറ്റായിരുന്നു മുജീബിന്റെ നേട്ടം.

ये भी पà¥�ें- ആരെയും തോല്‍പിക്കും ഈ അഫ്ഗാനിസ്താന്‍ ടീം; എന്താണ് അഫ്ഗാന്‍ ക്രിക്കറ്റില്‍ സംഭവിക്കുന്നത് 

TAGS :

Next Story