ക്രിക്കറ്റില്‍ ഭാവിയില്ല; ഹോങ്കോങ് താരം ഇരുപത്തൊന്നാം വയസ്സില്‍ കളി മതിയാക്കി
അസോസിയേറ്റ് ടീമുകള്‍ ഉള്‍പ്പടെയുള്ള ചെറു ടീമുകളെ മാറ്റി നിര്‍ത്തി, പത്തു ടീമുകളെ മാത്രം ഉള്‍ക്കൊള്ളുന്ന തരത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ പുനക്രമീകരിക്കാനുള്ള ഐ.സി.സിയുടെ തീരുമാനവും വിരമിക്കലിന് കാരണമായി
അന്താരാഷ്ട്രാ ക്രിക്കറ്റില്‍ പുതുമുഖമായ ഹോങ്കോങ്ങ് ടീമില്‍ നിന്നൊരു താരം വിരമിച്ചതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വിഷയം. എെ.സി.സിയിലെ അസോസിയേറ്റ് അംഗമായ ഹോങ്കോങ്ങിന്റെ വിക്കറ്റ് കീപ്പര്‍ താരം ക്രിസ്റ്റഫര്‍ കാര്‍ട്ടര്‍ മത്സരം മതിയാക്കിത് ഇരുപതിയൊന്നാം വയസ്സിലാണ്. 2015ല്‍ ഹോങ്കോങ്ങിന് വേണ്ടി അരങേറിയ താരം പതിനൊന്ന് ഏകദിനങ്ങളിലും, പത്ത് ടി20 മത്സരങ്ങളിലും രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങിയിരുന്നു. ക്രിക്കറ്റില്‍ രാജ്യത്തിന് ഭാവിയില്ല എന്നുള്ളത് കൊണ്ട് കളി മതിയാക്കി പഠനം തുടരാനാണ് കാര്‍ട്ടറിന്റെ തീരുമാനം.
ഏഷ്യാകപ്പിനുള്ള ഹോങ്കോങ്ങ് ടീമില്‍ ഉണ്ടായിരുന്നുവെങ്കിലും, ചുരുങ്ങിയ അവസരങ്ങള്‍ മാത്രമേ താരത്തിന് പരമ്പരയില്‍ ലഭിച്ചിരുന്നുള്ളു. എന്നാല്‍ അസോസിയേറ്റ് ടീമുകള്‍ ഉള്‍പ്പടെയുള്ള ചെറു ടീമുകളെ മാറ്റി നിര്‍ത്തി, പത്തു ടീമുകളെ മാത്രം ഉള്‍ക്കൊള്ളുന്ന തരത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ പുനക്രമീകരിക്കാനുള്ള ഐ.സി.സിയുടെ തീരുമാനവും വിരമിക്കലിന് കാരണമായി പറയുന്നുണ്ട്. അസോസിയേറ്റ് രാജ്യങ്ങളെ മാറ്റി നിര്‍ത്തികൊണ്ടുള്ള പുതിയ മത്സര ക്രമീകരണം, ഇവിടങ്ങളിലെ ക്രിക്കറ്റിന്റെ ജനപ്രീതിയെ പിന്നിലോട്ട് വലിക്കുകയാണെന്നാണ് വിലയിരുത്തല്‍.
ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് പോലെ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ക്രിക്കറ്റിന്റെ ജനപ്രീതിക്കും വ്യാപനത്തിനും കാരണമാകും. കൂടാതെ അസോസിയേറ്റ് ടീമുകള്‍ക്ക് കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനും അതുവഴി കളി മെച്ചപ്പെടുത്താനും അവസരമൊരുക്കും. ഐ.പി.എല്‍ പോലുള്ള വിവിധ ക്രക്കറ്റ് പ്രീമിയര്‍ ലീഗുകളില്‍ അസോസിയേറ്റ് ടീമിലെ കളിക്കാര്‍ക്ക് അവസരം ലഭിക്കാന്‍ ഇത് കാരണമാവുകയും ചെയ്യും. അഫ്ഗാന്‍ താരം റാഷിദ് ഖാനും, മുഹമ്മദ് നബിയും ഇത്തരത്തില്‍ അവസരങ്ങള്‍ മുതലെടുത്ത് ഉയര്‍ന്നു വന്നവരാണ്. അതുപോലതന്നെ ക്രിക്കറ്റ് ലോകത്ത് പെട്ടെന്ന് ഉദിച്ചു വന്ന് അത്ഭുതം സൃഷ്ടിച്ചവരാണ് അഫ്ഗാന്‍ ടീം.
വസ്തുതകള്‍ ഇതാണെന്നിരിക്കെ തന്നെ, ക്രിക്കറ്റിനെ ചുരുങ്ങിയ ടീമുകളിലേക്ക് തന്നെ ഒതുക്കി നിര്‍ത്താനാണ് നിലവില്‍ ഐ.സി.സിയുടെ പദ്ധതി. ഐ.സി.സിയുടെ പുതിയ തീരുമാനം അസോസിയേറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്തരുടെ അഭിപ്രായം.
Adjust Story Font
16