Quantcast

വെസ്റ്റ് ഇന്‍റീസിന് മുട്ടു വിറക്കുന്നു; ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയില്‍

72 റണ്‍സോടെ നായകന്‍ വിരാട് കോഹ്‍ലിയും 17 റണ്‍സെടുത്ത് റിഷബ് പന്തുമാണ് ക്രീസില്‍

MediaOne Logo

Web Desk

  • Published:

    4 Oct 2018 12:51 PM GMT

വെസ്റ്റ് ഇന്‍റീസിന് മുട്ടു വിറക്കുന്നു; ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയില്‍
X

വെസ്റ്റ് ഇന്‍റീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സ് എന്ന നിലയിലാണ്. 72 റണ്‍സോടെ നായകന്‍ വിരാട് കോഹ്‍ലിയും 17 റണ്‍സെടുത്ത് റിഷബ് പന്തുമാണ് ക്രീസില്‍.

നേരത്തെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ പൃഥ്വി ഷാ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഥ്വി ഷാ. 98 പന്തില്‍ 15 ബൌണ്ടറികളുടെ അകമ്പടിയോടെയാണ് ഷാ സെഞ്ച്വറി കുറിച്ചത്. ഷാക്ക് പിന്‍തുണയുമായി ചെതേശ്വര്‍ പുജാരയും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. 137 പന്തുകളില്‍ നിന്നും നാല് ബൌണ്ടറികളോടെ 72 റണ്‍സാണ് പുജാര നേടിയത്. 41 റണ്‍സെടുത്ത അജിങ്ക്യ രഹാനെയും റണ്ണൊന്നുമെടുക്കാതെ ലോകേഷ് രാഹുലുമാണ് ഇന്ന് പുറത്തായ മറ്റ് ബാറ്റ്സ്മാന്‍മാര്‍.

വെസ്റ്റ് ഇന്‍റീസിനായി ബിഷൂ, ഗാബ്രിയേല്‍, ഷെര്‍മാന്‍ ലൂയീസ്, റോസ്റ്റണ്‍ ചേസ് എന്നിവര്‍ വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

TAGS :

Next Story