Quantcast

ഹൈദരാബാദ് ടെസ്റ്റിലും വിന്‍ഡീസിന് രക്ഷയുണ്ടാവില്ല, ടീം പ്രഖ്യാപിച്ചു  

ആദ്യ ടെസ്റ്റിലെ വമ്പന്‍ വിജയത്തിന് പിന്നാലെ നാളെ ഹൈദരാബാദില്‍ ആരംഭിക്കുന്ന ടെസ്റ്റിലും ഇന്ത്യന്‍ നിര ശക്തമായി തന്നെ. 

MediaOne Logo

Web Desk

  • Published:

    11 Oct 2018 8:17 AM GMT

ഹൈദരാബാദ് ടെസ്റ്റിലും വിന്‍ഡീസിന് രക്ഷയുണ്ടാവില്ല, ടീം പ്രഖ്യാപിച്ചു  
X

ആദ്യ ടെസ്റ്റിലെ വമ്പന്‍ വിജയത്തിന് പിന്നാലെ നാളെ ഹൈദരാബാദില്‍ ആരംഭിക്കുന്ന ടെസ്റ്റിലും ഇന്ത്യന്‍ നിര ശക്തമായി തന്നെ. ദുര്‍ബലരെന്ന് കരുതി വിന്‍ഡീസിനെതിരെ രണ്ടാം നിര ടീമിനെയൊന്നും ഇന്ത്യ പരീക്ഷിക്കില്ല. രാജ്‌കോട്ട് ടെസ്റ്റിലെ അതേ ടീമിനെതന്നെ ഇന്ത്യ നിലനിര്‍ത്തി. ആദ്യ ടെസ്റ്റിലേതെന്ന പോലെ നാളത്തെ ടെസ്റ്റിനും ‘പന്ത്രണ്ടംഗ’ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ശര്‍ദുല്‍ താക്കൂറാണ് പന്ത്രണ്ടാമന്‍. മായങ്ക് അഗര്‍വാളിനും മുഹമ്മദ് സിറാജിനും,ഹനുമ വിഹാരിക്കും ഹൈദരാബാദിലും അവസരമുണ്ടാവില്ല.

വിരാട് കോഹ്‌ലി നയിക്കുന്ന ടീം ഇന്ത്യയില്‍ എല്ലാവരും അപാരഫോമിലുമാണ്. അതായത് ഇന്ത്യക്ക് ആദ്യം ബാറ്റ് ലഭിച്ചാല്‍ റണ്‍ മലയൊരുക്കാനാകുമെന്ന്. ഷമി നയിക്കുന്ന പേസ് ആക്രമണത്തേയും അശ്വിന്‍-ജഡേജ-കുല്‍ദീപ് എന്നിവരൊരുക്കുന്ന സ്പിന്‍ കെണിയേയും അതിജീവിക്കാന്‍ പാകത്തിലുള്ള ബാറ്റ്‌സ്മാന്മാരൊന്നും നിലവില്‍ വിന്‍ഡീസ് നിരയിലില്ല. അതേസമയം വിന്‍ഡീസ് ടീമില്‍ പൂര്‍ണമായും പ്രശ്‌നങ്ങള്‍ മാറിയിട്ടില്ല. നായകന്‍ ജേസണ്‍ ഹോള്‍ഡറിന് കളിക്കാനാകുമോ എന്നത് സംശയമാണ്.

കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന കീമര്‍ റോച്ച് പരിക്കില്‍ നിന്ന് മുക്തമായെന്നാണ് വിവരം. കീരണ്‍ പവല്‍, റോസ്റ്റന്‍ ചേസ് എന്നിവരാണ് രാജ്‌കോട്ട് ടെസ്റ്റില്‍ അല്‍പമെങ്കിലും തിളങ്ങിയത്. മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനാവുന്നില്ലെന്നത് അവരുടെ പ്രധാന പ്രശ്‌നമാണ്. ഇന്ത്യന്‍ നിരയില്‍ ലോകേഷ് രാഹുലിന്റെയും അജിങ്ക്യ രഹാനയുടെയും ബാറ്റുകള്‍ ചലിക്കുന്നില്ലെങ്കിലും ടീമിന്റെ മൊത്തം പ്രകടനത്തില്‍ അത് കാര്യമാക്കുന്നില്ല. രാഹുല്‍ നാളെ പരാജയപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശമുയരും. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടി ഞെട്ടിച്ച പൃഥ്വിഷായുടെ ബാറ്റിലേക്കും ആരാധകര്‍ നോക്കും. ടീമില്‍ സ്ഥിരസാന്നിധ്യം വേണമെങ്കില്‍ പൃഥ്വിഷായുടെ വരാനിരിക്കുന്ന പ്രകടനങ്ങളും നിര്‍ണായകമാണ്.

ഇന്ത്യന്‍ ടീം; വിരാട് കോഹ്ലി(നായകന്‍),കെ.എല്‍ രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷബ് പന്ത്, അശ്വിന്‍, ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ താക്കൂര്‍.

ये भी पà¥�ें- ‘ലാറയുണ്ടായപ്പോള്‍ പോലും ഇന്ത്യയില്‍ ജയിച്ചിട്ടില്ല’; വിന്‍ഡീസ് ഇനി കളിക്കണോ? 

TAGS :

Next Story