തലസ്ഥാനത്തെ ഇന്ത്യ - വിന്‍ഡീസ് കളി; ടിക്കറ്റ് വില്‍പ്പന 17 ന് തുടങ്ങും, ടിക്കറ്റ് നിരക്ക് അറിയാം
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ, പ്രിന്‍റൌട്ടോ എടുത്ത് സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാം.
തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റിന്‍റെ ടിക്കറ്റ് വില്‍പ്പന ഈ മാസം 17 ന് ആരംഭിക്കും. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. ഒക്ടോബര്‍ 30ന് ഇരുടീമുകളും തിരുവനന്തപുരത്തെത്തും.
പേ.ടി.എമ്മാണ് നവംബര്‍ ഒന്നിന് സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റിങ്ങ് പാര്‍ട്ട്ണര്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ, പ്രിന്‍റൌട്ടോ എടുത്ത് സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാം. 1,000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മത്സര വരുമാനത്തിന്‍റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. 30 ന് ഉച്ചക്ക് എത്തുന്ന ടീമുകള്‍ 31 ന് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. മത്സരത്തിന്‍റെ ഒരുക്കങ്ങള്‍ ദൃതഗതിയില്‍ പുരോഗമിക്കുകയാണ്.
മുഖ്യമന്ത്രിയെ മുഖ്യ രക്ഷാധികാരിയാക്കി സ്വാഗത സംഘം രൂപീകരിച്ചു. കുടുംബശ്രീ, ജയില്‍ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാകും മത്സരദിനം സ്‌റ്റേഡിയത്തിലെ ഭക്ഷണ വിതരണം. രാത്രിയും പകലുമായി നടക്കുന്ന മത്സരത്തിന് ഉച്ചക്ക് 12 മണിയോടെ കാണികളെ ഗാലറിയിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങും.
Adjust Story Font
16