Quantcast

വിശാഖപട്ടണത്ത് ആവേശ സമനില 

അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് വിശാഖപട്ടണം സാക്ഷിയായത്

MediaOne Logo

Web Desk

  • Published:

    24 Oct 2018 4:20 PM GMT

വിശാഖപട്ടണത്ത് ആവേശ സമനില 
X

ആവേശമുണര്‍ത്തിയ വിശാഖപട്ടണം ഏകദിനത്തില്‍ സമനില. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് വിശാഖപട്ടണം സാക്ഷിയായത്. ഇന്ത്യ ഉയര്‍ത്തിയ 322 റണ്‍സിന്‍റെ വിജയലക്ഷ്യം മറികടക്കാനായില്ലെങ്കിലും വിജയത്തിന് സമാനമായ സമനിലയാണ് വിന്‍റീസ് സ്വന്തമാക്കിയത്. ഈ സീസണിലെ ഇന്ത്യയുടെ രണ്ടാമത്തെ സമനിലയാണിത്.

ഷായ് ഹോപ്പിന്‍റെ സെഞ്ച്വറി പോരാട്ടത്തിന്‍റെ മികവിലാണ് വിന്‍റീസ് കുതിച്ചത്. ഹോപ്പ് പുറത്താകാതെ 123 റണ്ണുകള്‍ നേടി. 94 റണ്ണെടുത്ത ഷിമ്രോണ്‍ ഹെറ്റ്മയറാണ് വിന്‍റീസിന് ആദ്യ പ്രതീക്ഷ നല്‍കിയത്. 32 റണ്‍സെടുത്ത ചന്ദ്രപോള്‍ ഹേമ് രാജും 18 റണ്‍സെടുത്ത പവലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 67 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ചാഹലും ഷമിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഉമേഷ് യാദവ് വിക്കറ്റ് നേടി.

നേരത്തെ നായകന്‍ വിരാട് കോഹ്‍ലിയുടെ അത്യുഗ്രന്‍ പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 321 റണ്‍സെടുത്തിരുന്നു. വിരാട് കോഹ്‍ലി പുറത്താകാതെ 139 പന്തുകളില്‍ നിന്നും 157 റണ്‍സെടുത്തു. വിരാടിന്‍റെ മുപ്പത്തിയേഴാം ശതകമാണ് ഇന്ന് പിറന്നത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര

TAGS :

Next Story