Quantcast

‘കോഹ്‌ലി എല്ലാം മറികടന്നേക്കും സച്ചിന്റെ ഈ റെക്കോഡൊഴികെ’ വീരു

ഫോമിന്റെ കയറ്റിറക്കങ്ങള്‍ കരിയറില്‍ ഇതുവരെയില്ലാത്ത താരമാണ് കോഹ്‌ലിയെന്നും സെവാഗ് നിരീക്ഷിക്കുന്നു.

MediaOne Logo

Web Desk

  • Published:

    10 Nov 2018 4:00 PM GMT

‘കോഹ്‌ലി എല്ലാം മറികടന്നേക്കും സച്ചിന്റെ ഈ റെക്കോഡൊഴികെ’  വീരു
X

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകക്രിക്കറ്റില്‍ ഏത് ഫോര്‍മാറ്റിലേയും ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാനേതെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ, വിരാട് കോഹ്‌ലി. ഈ ബാറ്റിംങ് പ്രകടനങ്ങളുടെ ഫലമായി തകര്‍ന്ന റെക്കോഡുകളും നിരവധി. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കിയ സച്ചിന്റെ റെക്കോഡ് മറികടന്ന കോഹ്‌ലി അടുത്തിടെയാണ് ധോണിയെ മറികടന്ന് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇനത്യക്കാരുടെ പട്ടികയില്‍ നാലാമതെത്തിയത്.

സമീപഭാവിയില്‍ കൂടുതല്‍ റെക്കോഡുകള്‍ കോഹ്‌ലിയുടെ പേരിലാകുമെന്നതില്‍ സേവാഗിനും സംശയമില്ല. അടുത്തകാലത്തൊന്നും ഇന്ത്യയുടെ റണ്‍ മെഷീന്‍ നിന്നുപോകുമെന്നും വീരു പ്രതീക്ഷിക്കുന്നില്ല. എങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഒരു റെക്കോഡ് മാത്രം പരിക്കേല്‍ക്കാതെ നില്‍ക്കുമെന്നാണ് വീരുവിന്റെ പ്രവചനം. 200 ടെസ്റ്റുകള്‍ കളിച്ച സച്ചിന്‍ 53.78 ശരാശരിയില്‍ 15921 റണ്‍സ് അടിച്ചിട്ടുണ്ട്. സച്ചിന്റെ 200 ടെസ്റ്റ് കളിച്ചെന്ന റെക്കോഡ് കോഹ്‌ലിക്ക് മറികടക്കാന്‍ കഴിയില്ലെന്നാണ് സെവാഗ് കരുതുന്നത്. കാരണം കുറഞ്ഞത് 24 വര്‍ഷം ഇന്ത്യക്കുവേണ്ടി തുടര്‍ച്ചയായി ടെസ്റ്റ് കളിച്ചാല്‍ മാത്രമേ കോഹ്‌ലിക്ക് ആ റെക്കോഡ് മറികടക്കാനാകൂ.

പലരും മികച്ച ബൗളര്‍മാരില്ലാത്തതുകൊണ്ടാണ് കോഹ്‌ലി റെക്കോഡുകള്‍ വാരിക്കൂട്ടുന്നതെന്ന് വാദിക്കുന്നുണ്ട്. അതിലൊന്നും കഥയില്ലെന്നാണ് സെവാഗിന്റെ പക്ഷം. കാരണം ഇതേ ബൗളര്‍മാരെയാണല്ലോ മറ്റു ബാറ്റ്‌സ്മാന്മാരും നേരിടുന്നത്. എന്നിട്ടും അവര്‍ക്കാര്‍ക്കും കോഹ്‌ലിയെപോലെ റണ്‍ നേടാന്‍ കഴിയുന്നില്ലല്ലോ എന്നാണ് സെവാഗിന്റെ ചോദ്യം.

തനിക്ക് പരിചയമുള്ള ഏകദേശം എല്ലാ ബാറ്റ്‌സ്മാന്മാരും കരിയറില്‍ പലപ്പോഴായി ഫോമില്ലായ്മയിലൂടെ കടന്നുപോയിട്ടുള്ളവരാണ്. സച്ചിനും ഗാംഗുലിയും ലക്ഷ്മണും ദ്രാവിഡും അടക്കമുള്ളവര്‍ക്ക് അത്തരം കാലങ്ങളുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വര്‍ഷങ്ങളായി റണ്‍ നേടുന്ന താരമാണ് കോഹ്‌ലി. ഫോമിന്റെ കയറ്റിറക്കങ്ങള്‍ കരിയറില്‍ ഇതുവരെയില്ലാത്ത താരമാണ് കോഹ്‌ലിയെന്നും സെവാഗ് നിരീക്ഷിക്കുന്നു.

TAGS :

Next Story