ഹിറ്റ്മാന്‍ ക്യാമറാമാനായപ്പോള്‍...
മാര്‍ട്ടിന്‍ ഗപ്ടിലിനെ പിന്‍തള്ളി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാന്‍ വളരെ ചെറിയ ദൂരം മാത്രമാണ് രോഹിതിനുള്ളത്.
ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ റെക്കോഡുകള്‍ മറികടക്കാനുള്ള തയാറെടുപ്പിനിടെ ക്യാമറയിലുള്ള തന്‍റെ കഴിവുകളും പരീക്ഷിക്കാനൊരുങ്ങുകയാണ്.
നായകന്‍ വിരാട് കോഹ്‍ലി മടങ്ങി വന്നതോടെ ബ്രിസ്ബണില്‍ ആസ്ത്രേലിയക്കെതിരായ ആദ്യ ടി20 കളിക്കാനാവാത്ത മനീഷ് പാണ്ഡെയെ ക്യാമറക്ക് മുന്നില്‍ നിര്‍ത്തിയാണ് ഹിറ്റ്മാന്‍ രോഹിതിന്‍റെ പരീക്ഷണങ്ങള്‍.
MUST WATCH - When Hitman became Cameraman...We get behind the scenes as Rohit Sharma goes behind the lens to profile...
Posted by Indian Cricket Team on Tuesday, November 20, 2018
പത്ത് സെക്കന്‍റിന്‍റെ ഒരു വീഡിയോ നിര്‍മ്മിക്കാനാണ് നോക്കുന്നതെന്നും മാച്ചിനായി തയാറെടുക്കുന്നത് പോലെ അഭിനയിച്ചാല്‍ മതിയെന്നുമായിരുന്നു മനീഷ് പാണ്ഡെക്ക് രോഹിത് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. ഇത് ചെറിയൊരു ക്യാമറ വര്‍ക്ക് മാത്രമാണെന്നാണ് പ്രേക്ഷകരോട് രോഹിത് പറഞ്ഞത്.
മാര്‍ട്ടിന്‍ ഗപ്ടിലിനെ പിന്‍തള്ളി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാന്‍ വളരെ ചെറിയ ദൂരം മാത്രമാണ് രോഹിതിനുള്ളത്. നായകന്‍ വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ വെസ്റ്റ് ഇന്‍റീസിനെതിരായ ടി20 പരമ്പര നയിക്കുകയും 3-0ന് വിജയം നേടിക്കൊടുക്കുകയും രോഹിത് ചെയ്തിരുന്നു.
Adjust Story Font
16