ടെസ്റ്റ് ക്രിക്കറ്റിലെ എലൈറ്റ് ലിസ്റ്റില്‍ കോഹ്‍ലിയെ പിന്‍തള്ളി പാകിസ്താന്‍ യുവതാരം
10 മത്സരങ്ങളില്‍ നിന്നും 474 റണ്‍സാണ് ബാബര്‍ 2018ല്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി 18 ഇന്നിങ്സുകളില്‍ നിന്നും 1063 റണ്‍സ് നേടിയിരുന്നു
തന്‍റെ കരിയറിലെ ആദ്യ സെഞ്ച്വറി ഇന്നലെ ദുബൈയില്‍ ന്യൂസിലാന്‍റിനെതിരെ നേടിയതിലൂടെ ടെസ്റ്റ് ക്രിക്കറ്റിലെ എലൈറ്റ് ലിസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെ മറികടന്ന് പാകിസ്താന്‍റെ ബാബര്‍ ആസാം. രണ്ട് വര്‍ഷം മുന്‍പ് മാത്രം തുടങ്ങിയ തന്‍റെ കരിയറില്‍ വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ ബാബറിന് സാധിച്ചിട്ടില്ല. വെറും രണ്ട് അര്‍ദ്ധസെഞ്ച്വറികള്‍ മാത്രം നേടിയിരുന്ന ഈ 24കാരന് എന്നും ഓര്‍ത്ത് വക്കാന്‍ സാധിക്കുന്ന ഒരു ഇന്നിങ്സായിരുന്നു ദുബൈയില്‍ ജനിച്ചത്.
92,62,13 എന്നിങ്ങനെ കഴിഞ്ഞ മത്സരങ്ങളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച വച്ച ബാബര്‍ സെഞ്ച്വറി നേടിയതോടെ ആവറേജ് 68 ആയി കുതിച്ചു. 10 മത്സരങ്ങളില്‍ നിന്നും 474 റണ്‍സാണ് ബാബര്‍ 2018ല്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി 18 ഇന്നിങ്സുകളില്‍ നിന്നും 1063 റണ്‍സ് നേടിയിരുന്നുവെങ്കിലും ആവറേജായ 59.05 എന്നത് മറികടന്ന് ബാബര്‍ റെക്കോഡിട്ടിട്ടുണ്ട്.
Adjust Story Font
16