ഐപിഎല്ലിൽ 150 മത്സരങ്ങൾ പൂർത്തിയാക്കി അജിങ്ക്യ രഹാനെ | ajinkya rahane completes 150 matches in ipl

ഐപിഎല്ലിൽ 150 മത്സരങ്ങൾ പൂർത്തിയാക്കി അജിങ്ക്യ രഹാനെ

ഇന്നലെ ചെന്നൈ സൂപ്പർ കിങ്‌സിനെതിരേ നടന്ന മത്സരത്തിലാണ് രഹാനെ ഈ നേട്ടത്തിലെത്തിയത്.

MediaOne Logo

Sports Desk

  • Published:

    11 April 2021 5:40 AM

ഐപിഎല്ലിൽ 150 മത്സരങ്ങൾ പൂർത്തിയാക്കി അജിങ്ക്യ രഹാനെ
X

ഡൽഹി ക്യാപിറ്റൽസ് താരം അജിങ്ക്യ രഹാനെ ഐപിഎല്ലിൽ 150 മത്സരങ്ങൾ പൂർത്തിയാക്കി. ഇന്നലെ ചെന്നൈ സൂപ്പർ കിങ്‌സിനെതിരേ നടന്ന മത്സരത്തിലാണ് രഹാനെ ഈ നേട്ടത്തിലെത്തിയത്. 150 മത്സരങ്ങളിൽ നിന്ന് 121.38 സ്‌ട്രൈക്ക് റേറ്റിൽ 3,933 റൺസാണ് രഹാനെയുടെ സമ്പാദ്യം.

അതേസമയം മറ്റൊരു റെക്കോർഡിനും ഇന്നലത്തെ മത്സരം സാക്ഷിയായി. ഡൽഹിക്ക് വേണ്ടി സ്പിന്നർ അമിത് മിശ്ര 100 മത്സരങ്ങൾ പൂർത്തിയാക്കി.

ആകെ 151 മത്സരങ്ങളാണ് അമിത് മിശ്ര ഇതുവരെ ഐപിഎല്ലിൽ കളിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ബാംഗ്ലൂർ താരം യസ് വേന്ദ്ര ചഹൽ ഐപിഎല്ലിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story