Quantcast

ഊഫ്... മാർക് വുഡിന്‍റെ അതിവേഗ ബീമർ; ട്രാവിസ്ഹെഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ശ്വാസമടക്കിപ്പിടിച്ച് ക്രിക്കറ്റ് ലോകം

2014-ൽ കളിക്കളത്തില്‍ വെച്ച് ഫിൽ ഹ്യൂസ് ബൌണ്‍സറേറ്റ് വീണ് മരണത്തിന് കീഴടങ്ങിയ ശേഷം ഞെട്ടലോടെയാണ് ഇത്തരം രംഗങ്ങള്‍ക്ക് ക്രിക്കറ്റ് ആരാധകര്‍ സാക്ഷിയാകുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-12-10 05:01:46.0

Published:

10 Dec 2021 3:27 AM GMT

ഊഫ്... മാർക് വുഡിന്‍റെ അതിവേഗ ബീമർ; ട്രാവിസ്ഹെഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ശ്വാസമടക്കിപ്പിടിച്ച് ക്രിക്കറ്റ് ലോകം
X

ക്രിക്കറ്റ് ലോകം തലയിൽ കൈവെച്ചുപോയ നിമിഷം... ട്രാവിസ്ഹെഡ് തലനാഴിഴയ്ക്ക് രക്ഷപ്പെട്ടു എന്ന് തന്നെ പറയാം. ഇന്നലെ ആഷസ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇംഗ്ലണ്ടിന്‍റെ മാർക്വുഡിന്‍റെ അതിവേഗ ബീമറില്‍ നിന്ന് പരിക്കില്ലാതെ . ട്രാവിസ്ഹെഡ് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ക്രിക്കറ്റ് ലോകം. 2014-ൽ കളിക്കളത്തില്‍ വെച്ച് ഫിൽ ഹ്യൂസ് ബൌണ്‍സറേറ്റ് വീണ് മരണത്തിന് കീഴടങ്ങിയ ശേഷം ഞെട്ടലോടെയാണ് ഇത്തരം രംഗങ്ങള്‍ക്ക് ക്രിക്കറ്റ് ആരാധകര്‍ സാക്ഷിയാകുന്നത്.

ആസ്ട്രേലിയന്‍ ഇന്നിങ്സിന്‍റെ 82 ആം ഓവറിലാണ് ഇംഗ്ലണ്ട് പേസര്‍ മാർക്വുഡിന്‍റെ അത്യന്തം അപകടകരമായ ബീമർ എത്തുന്നത്. 136 കിലോമീറ്റർ വേഗത്തില്‍ എത്തിയ പന്ത്. ട്രാവിസ്ഹെഡ് നെഞ്ചൊപ്പം പൊക്കത്തിലായിരുന്നു...

റിയാക്ഷന്‍ ടൈമിന്‍റെയും ഭാഗ്യത്തിന്‍റേയും പിന്‍ബലത്തില്‍ ബീമറില്‍ നിന്ന് ട്രാവിസ്ഹെഡ് രക്ഷപ്പെടുന്നു. ടൈമിങ് മിസ്സായ ട്രാവിസ്ഹെഡിന്‍റെ നെഞ്ചിന് നേർക്കാണ് പന്ത് വന്നതെങ്കിലും കയ്യിലിടിച്ച് ഗതിമാറി ഹെൽമറ്റിൽ കൊള്ളുകയായിരുന്നു... സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു മാർക്വുഡിന്‍റെ കൈയില്‍ നിന്ന് വഴുതിയെത്തിയ ബീമര്‍... പന്ത് ഗ്ലൌവില്‍ തട്ടി അപകടം ഒഴിവായതോടെ പിന്നെയും ട്രാവിസ്ഹെഡ് ബാറ്റുകൊണ്ട് ആസ്ട്രേലിയന്‍ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. ഏകദിന ശൈലിയില്‍ തകർത്തടിച്ച ട്രാവിസ്ഹെഡ് 148 പന്തില്‍ 14 ബൌണ്ടറിയും നാല് സിക്സറുമുള്‍പ്പടെ 152 റണ്‍സാണ് അടിച്ചുകൂട്ടിയത്. മാര്‍ക്വുഡ് തന്നെയാണ് അവസാനം ട്രാവിസ്ഹെഡിന്‍റെ വിക്കറ്റെടുത്തത് എന്നതും കളിയിലെ അപൂര്‍വ്വതയായി.


അതേസമയം ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 147 റൺസിന്‍റെ മറുപടിയായി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ കൂറ്റന്‍ ടോട്ടലാണ് ഒരുക്കിയത്. കളിയുടെ മൂന്നാം ദിവസം കങ്കാരുക്കള്‍ ഓള്‍ഔട്ട് ആകുമ്പോള്‍ ടീം സ്കോര്‍ 427 റൺസിലെത്തിയിരുന്നു. ട്രാവിസ്ഹെഡ് നേടിയ 154 റൺസാണ് ആസ്ട്രേലിയന്‍ ഇന്നിങ്സിന് കരുത്തായത്. ഇതോടെ 280 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡും ഓസീസ് സ്വന്തമാക്കി.

രണ്ടാം ദിവസം ഡേവിഡ് വാര്‍ണര്‍(94), മാര്‍നസ് ലാബൂഷാനെ(74) എന്നിവരും ഓസീസിനായി മികച്ച രീതിയില്‍ ബാറ്റ് വീശിയിരുന്നു. വാലറ്റത്തിൽ മിച്ചൽ സ്റ്റാര്‍ക്കും(35) ഹെഡിന് മികച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിന്‍സണും മാര്‍ക്ക് വുഡും മൂന്നും ക്രിസ് വോക്സ് രണ്ട് വിക്കറ്റും നേടിയപ്പോള്‍. ജാക്ക് ലീഷും ജോ റൂട്ടും ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

TAGS :

Next Story