തകര്‍ത്തടിച്ച് ഡിവില്ലിയേഴ്സ്, ഒപ്പം മാക്സ്‍വെല്ലും; ബാംഗ്ലൂരിന് കൂറ്റന്‍ സ്കോര്‍
തകര്‍പ്പന്‍ ഫോമിലേക്ക് മടങ്ങിയെത്തിയ മാക്സ്‍വെല്ലിന്‍റെ ബാറ്റില്‍ നിന്ന് ഒന്‍പത് ബൌണ്ടറിയും മൂന്ന് സിക്സറുകളുമാണ് പറന്നത്. 49 പന്തില്‍ 78 റണ്‍സാണ് മാക്സ്‍വെല്‍ അടിച്ചുകൂട്ടിയത്.
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് റണ്‍സ് 205 വിജയലക്ഷ്യം. കഴിഞ്ഞ കളിയിലെ താരം ഗ്ലെന്‍ മാക്സ്‍വെല്‍ തന്നെയാണ് ഇത്തവണയും ബാംഗ്ലൂരിന്‍റെ രക്ഷകനായത്. തകര്‍പ്പന്‍ ഫോമിലേക്ക് മടങ്ങിയെത്തിയ മാക്സ്‍വെല്ലിന്‍റെ ബാറ്റില്‍ നിന്ന് ഒന്‍പത് ബൌണ്ടറിയും മൂന്ന് സിക്സറുകളുമാണ് പറന്നത്. 49 പന്തില്‍ 78 റണ്‍സാണ് മാക്സ്‍വെല്‍ അടിച്ചുകൂട്ടിയത്. ഒപ്പം മിസ്റ്റര്‍ 360 ഡിവില്ലിയേഴ്സ് കൂടി താളം കണ്ടെത്തിയതോടെ ബാംഗ്ലൂരിന്‍റെ സ്കോര്‍ ബോര്‍ഡ് കുതിച്ചു. 34 പന്തില്‍ ഒന്‍പത് ബൌണ്ടറിയും മൂന്ന് സിക്സുമുള്‍പ്പടെ 76 റണ്‍സോടെ ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു.
സ്കോര്‍ബോര്‍ഡില്‍ രണ്ടക്കം കാണുന്നതിന് മുമ്പ് രണ്ട് വിക്കറ്റ് വീണ് തകര്‍ച്ചയോടെയായിരുന്നു ബാംഗ്ലൂരിന്‍റെ തുടക്കം. മത്സരത്തിന്‍റെ രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ ടീമിന് നഷ്ടമായി. വരുണ്‍ ചക്രമര്‍ത്തിയുടെ പന്തില്‍ അസാധ്യ അംഗിളില്‍ നിന്ന് മനോഹരമായി ക്യാച്ചിലൂടെ രാഹുല്‍ ത്രിപാഠിയാണ് ബാംഗ്ലൂരിന്‍റെ നായകനെ പുറത്താക്കിയത്. ആറ് പന്തില്‍ ഒരു ബൌണ്ടറിയുള്‍പ്പടെ അഞ്ച് റണ്‍സെടുത്ത് നില്‍ക്കവേയാണ് വിരാടിനെ അപ്രതീക്ഷിത ക്യാച്ചിലൂടെ ത്രിപാഠി മടക്കുന്നത്. പിന്നീടെത്തിയ പട്ടേദാറിനും നിലയുറപ്പിക്കാനായില്ല. അക്കൌണ്ടില്‍ ഒരു റണ്‍സ് ചേര്‍ക്കുമ്പോഴേക്കും വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ പട്ടേദാര്‍ ബൌള്‍ഡായി.
പിന്നീട് ഒത്തുചേര്‍ന്ന ഗ്ലെന്‍ മാക്സ്‍വെല്ലും ദേവ്ദത്ത് പടിക്കലും ചേര്‍ന്നാണ് ടീമിനെ കരകയറ്റാനുള്ള ആദ്യ ശ്രമങ്ങള്‍ നടത്തിയത്. 86 റണ്‍സ് നേടിയ ഈ കൂട്ടുകെട്ട് പ്രസീദ് കൃഷ്ണ ആണ് പിരിച്ചത്. 28 പന്തില്‍ 25 റണ്‍സുമായാണ് പടിക്കല്‍ മടങ്ങിയത്. അതിന് ശേഷമാണ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കോംബോയെ കൊല്‍ക്കത്തത്ത് നേരിടേണ്ടി വന്നത്. ഫോമിലായാല്‍ പിടിച്ചുകെട്ടാന്‍ ഏറ്റവും പ്രയാസമുള്ള മാക്സ്‍വെല്ലും ഡിവില്ലിയേഴ്സും കൊല്‍ക്കത്തക്കെതിരെ അരങ്ങ് വാഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇരുവരും ചേര്‍ന്ന് തകര്‍ത്തടിച്ചപ്പോള്‍ ബാംഗ്ലൂരിന്‍റെ സ്കോര്‍ബോര്‍ഡ് കുതിച്ചുയര്‍ന്നു. ശേഷം ടീം സ്കോര്‍ 148ല്‍ എത്തിനില്‍ക്കെയാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. 49 പന്തില്‍ 78 റണ്‍സ് നേടിയ മാക്സ്‍വെല്ലിനെ പുറത്താക്കി പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തക്ക് ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. മറുപുറത്ത് തകര്‍ത്തടിച്ച ഡിവില്ലിയേഴ്സ് 27 പന്തില്‍ അര്‍ദ്ധസെഞ്ച്വറി തികച്ചു. അവസാന ഓവറുകളില്‍ കണ്ണുംപൂട്ടിയടിച്ച ഡിവില്ലിയേഴ്സ് ടീം സ്കോര്‍ 200 കടത്തി.
Adjust Story Font
16