Quantcast

ടീം പാർട്ടിയിൽ യുവതിയോട് മോശം പെരുമാറ്റം; താരങ്ങൾക്ക് കര്‍ശന പെരുമാറ്റച്ചട്ടവുമായി ഡൽഹി കാപിറ്റല്‍സ്

ഭാര്യയും പെണ്‍സുഹൃത്തുമല്ലാതെ മറ്റാരെയെങ്കിലും റൂമിലേക്ക് കൊണ്ടുവരണമെങ്കിൽ ടീം മാനേജ്മെന്‍റിനെ മുൻകൂട്ടി അറിയിക്കുകയും അതിഥിയുടെ തിരിച്ചറിയല്‍ ഫോട്ടോ കൈമാറുകയും വേണം

MediaOne Logo

Web Desk

  • Updated:

    2023-04-27 18:01:54.0

Published:

27 April 2023 5:55 PM GMT

Delhiplayermisbehaveswithwomanatteamparty, DelhiCapitalsissuescodeofconductforplayers, IPL2023, Cricketermisbehaveswithwoman, DelhiCapitalscodeofconduct, DelhiCapitals
X

ന്യൂഡൽഹി: ഐ.പി.എല്ലിലെ മോശം പ്രകടനത്തിനു പിന്നാലെ ഡൽഹി കാപിറ്റൽസിനു കളത്തിനു പുറത്തെ നാണക്കേടും. ഫ്രാഞ്ചൈസി പാർട്ടിക്കിടെ താരങ്ങളിലൊരാൾ യുവതിയോട് മോശമായി പെരുമാറിയതായി പരാതി. ഇതിനു പിന്നാലെ ടീമംഗങ്ങൾക്ക് കർക്കശമായ പെരുമാറ്റച്ചട്ടം നടപ്പാക്കിയിരിക്കുകയാണ് ടീം.

ടീമിന്റെ പൊതുപ്രതിച്ഛായ നിലനിർത്താനായാണ് പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. കളിക്കാർക്കു പുറമെ സപ്പോർട്ടിങ് സ്റ്റാഫിനും ചട്ടം ബാധകമാണ്. രാത്രി പത്തു മണിക്കുശേഷം പരിചയക്കാരായ ആരെയും സ്വന്തം റൂമിലേക്ക് കൊണ്ടുവരാൻ താരങ്ങൾക്ക് വിലക്കുണ്ട്. ഇതിനുശേഷം ആരെയെങ്കിലും കാണണമെങ്കിൽ ടീം ഹോട്ടലിൽ വച്ചായിരിക്കണം. ആരെയെങ്കിലും കാണാനായി ഹോട്ടൽ വിട്ട് പുറത്തിറങ്ങുകയാണെങ്കിൽ ടീം ഒഫീഷ്യലുകളെ അറിയിക്കണം.

നിലവിൽ ഭാര്യമാരെയും പെൺസുഹൃത്തുക്കളെയും കൂടെ നിർത്താൻ താരങ്ങൾക്ക് അനുവാദമുണ്ട്. എന്നാൽ, ഇവരുടെ യാത്രാചെലവ് താരങ്ങൾ തന്നെ വഹിക്കണം. ഇവർ താരങ്ങളുടെ റൂമിൽ തന്നെയാണ് കഴിയുക. എന്നാൽ, ഇതല്ലാതെ മറ്റാരെയെങ്കിലും റൂമിലേക്ക് കൊണ്ടുവരണമെങ്കിൽ ടീം ഇന്റഗ്രിറ്റി ഓഫിസറെ മുൻകൂട്ടി അറിയിക്കണം. അതിഥിയെ തിരിച്ചറിയാവുന്ന ഫോട്ടോ ടീം മീനേജ്‌മെന്റിനു കൈമാറുകയും വേണം.

ഹൈദരാബാദിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിനു പിന്നാലെയാണ് പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. ചട്ടം ലംഘിച്ചാൽ കനത്ത പിഴ ഏറ്റുവാങ്ങേണ്ടിവരും. ഇതിനു പുറമെ കരാർ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കും ടീം നീങ്ങിയേക്കും. നിലവിൽ പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി ഏറ്റവും താഴെ പത്താം സ്ഥാനത്താണ് ഡൽഹിയുള്ളത്. കൊൽക്കത്തയോടും ഹൈദരാബാദിനോടും മാത്രമാണ് ടീമിനു ജയിക്കാനായത്.

Summary: IPL franchise Delhi Capitals issues strict code of conduct after one player misbehaved with a woman at a party

TAGS :

Next Story