Quantcast

സ്വപ്നതുല്യമായ അരങ്ങേറ്റം; ലോര്‍ഡ്സില്‍ ഇരട്ട സെഞ്ച്വറിയുമായി കോണ്‍വേ

ക്രിക്കറ്റിന്‍റെ മക്കയായ ലോര്‍ഡ്സില്‍ അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് കോണ്‍വേ

MediaOne Logo

Shefi Shajahan

  • Published:

    3 Jun 2021 2:59 PM GMT

സ്വപ്നതുല്യമായ അരങ്ങേറ്റം; ലോര്‍ഡ്സില്‍ ഇരട്ട സെഞ്ച്വറിയുമായി കോണ്‍വേ
X

അരങ്ങേറ്റ മത്സരത്തില്‍ തന്നെ സ്വപ്നതുല്യമായ ഇന്നിങ്സുമായി കളിയാരാധകരുടെ ഹൃദയം കവരുകയാണ് ന്യൂസിലാന്‍ഡ് ബാറ്റ്സ്മാനായ ഡെവോൺ കോൺവേ. ക്രിക്കറ്റിന്‍റെ മക്കയായ ലോര്‍ഡ്സില്‍ സെഞ്ച്വറി നേടുകയെന്നത് തന്നെ ഏതൊരു താരത്തെ സംബന്ധിച്ചും ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരിക്കും, അപ്പോള്‍ അരങ്ങേറ്റത്തില്‍ തന്നെ അവിടെ സെഞ്ച്വറി നേട്ടം സ്വന്തമാക്കാന്‍ കഴിയുക എന്നത് ഒരു ബാറ്റ്സ്മാനെ സംബന്ധിച്ച് അവിസ്മരണീയമായ നേട്ടമാണെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ. എന്നാല്‍ സെഞ്ച്വറിയിലും തീര്‍ന്നില്ല. തന്‍റെ ആദ്യ ടെസ്റ്റ് ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സിന്‍റെ മണ്ണില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഡെവോൺ കോൺവേ മടങ്ങിയത്. ഇതിന് മുമ്പ് ആറ് പേര്‍ക്ക് മാത്രം സാധിച്ച കാര്യം. ലോര്‍ഡ്സില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം. അങ്ങനെ ഒരുപിടി റെക്കോര്‍ഡുകളുമായി കോൺവേ പവലിയനിലേക്ക് തിരികെയെത്തുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഹൃദയമിടിപ്പ് കൂടുമെന്ന കാര്യം ഉറപ്പാണ്. കാരണം മറ്റൊന്നുമല്ല, ജൂണ്‍ 18ന് നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളാണ് ന്യൂസിലന്‍ഡ്. ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ടീം ഏറ്റവുധികം ശ്രദ്ധിക്കുക ഡെവോൺ കോൺവേ എന്ന ഈ 29കാരനെയായിരിക്കും എന്നതില്‍ തര്‍ക്കമില്ല.

ഡെവോൺ കോൺവേയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്സില്‍ 378 റണ്‍സെടുത്തു. കോണ്‍വേയ്ക്ക് പിന്തുണ നല്‍കേണ്ട ബാറ്റ്സ്മാന്‍മാരെല്ലാം വിക്കറ്റാകാന്‍ വേണ്ടി മത്സരിച്ചപ്പോള്‍ ന്യൂസിലന്‍ഡ് ഇന്നിങ്സില്‍ ഹെൻറി നിക്കോൾസിന് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. 175 പന്തില്‍ 61 റണ്‍സുമായി നിക്കോൾസ് കോണ്‍വേയ്ക്ക് ഉറച്ച പിന്തുണ നല്‍കി. ഓപ്പണറായി ഇറങ്ങിയ ഡെവോൺ കോൺവേ 347 പന്തില്‍ 200 റണ്‍സ് നേടി അവസാന വിക്കറ്റായാണ് പുറത്തായത്.

TAGS :

Next Story