ആറു പന്തിൽ ആറു വിക്കറ്റ്, ഡബിൾ ഹാട്രിക്ക്! ക്രിക്കറ്റിൽ പുതുചരിത്രം
ഇംഗ്ലീഷ് താരം ഒലിവർ വൈറ്റ്ഹൗസ് ആണ് പുതിയ റെക്കോർഡ് കുറിച്ചത്

ലണ്ടൻ: ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഇംഗ്ലീഷ് താരം. ഒരു ഓവറിൽ ആറു വിക്കറ്റ് കൊയ്ത് ക്രിക്കറ്റ് ലോകത്ത് പുത്തൻ വിസ്മയമായിരിക്കുകയാണ് 12കാരനായ ഒലിവർ വൈറ്റ്ഹൗസ്. ഒറ്റ ഓവറിൽ ഡബിൾ ഹാട്രിക് ആണ് താരം സ്വന്തം പേരിലാക്കിയത്.
ഇംഗ്ലീഷ് ടീമായ ബ്രോംസ്‌ഗ്രോവ് ക്രിക്കറ്റ് ക്ലബ് താരമാണ് ഒലിവർ. അണ്ടർ-12 ടൂർണമെന്റിൽ കഴിഞ്ഞ ദിവസം കുക്ക്ഹില്ലിനെതിരായ മത്സരത്തിലായിരുന്നു റെക്കോർഡുമായി താരം കായികപ്രേമികളെ അമ്പരപ്പിച്ചതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
എതിർ ബാറ്റർമാരെ ബൗൾഡാക്കിയാണ് ആറു വിക്കറ്റും കൊയ്തതെന്നത് അപൂർവനേട്ടത്തിന്റെ സന്തോഷം ഇരട്ടിയാക്കുന്നു. റെക്കോർഡ് ഡബിൾ ഹാട്രിക്ക് അടക്കം എട്ടു വിക്കറ്റാണ് മത്സരത്തിൽ ഒലിവർ സ്വന്തമാക്കിയത്. രണ്ട് ഓവർ എറിഞ്ഞ് ഒറ്റ റൺസും വഴങ്ങിയിട്ടുമില്ല. ഓൾറൗണ്ടറായ താരം ഓപണറായി ഇറങ്ങി ബാറ്റ് കൊണ്ടും തിളങ്ങി.
1969ലെ വിംബിൾഡൻ ജേതാവായ ടെന്നീസ് താരം ആൻ ജോൻസ് ആണ് ഒലിവർ വൈറ്റ്ഹൗസിന്റെ മുത്തശ്ശി. ഒരു ഓവറിൽ ആറു വിക്കറ്റ് നേടിയെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് താരം പ്രതികരിച്ചു.
Summary: 6 wickets in 6 balls: 12 year-old becomes new sensation in cricket world with double hat-trick in single over
Adjust Story Font
16

