Quantcast

ഇന്ത്യക്കെതിരെയുള്ള അവസാന ടി-20; വെസ്റ്റിൻഡീസിന് 185 റൺസ് വിജയലക്ഷ്യം

ക്യാപ്റ്റൻ രോഹിത് ശർമ ഏഴുറൺസ് നേടി ഡൊമിനിക് ഡ്രാക്‌സിന്റെ പന്തിൽ ബൗൾഡായി

MediaOne Logo

Sports Desk

  • Updated:

    2022-09-07 05:53:07.0

Published:

20 Feb 2022 2:15 PM GMT

ഇന്ത്യക്കെതിരെയുള്ള അവസാന ടി-20; വെസ്റ്റിൻഡീസിന് 185 റൺസ് വിജയലക്ഷ്യം
X

ഇന്ത്യയുമായുള്ള ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ വെസ്റ്റിൻഡീസിന് 185 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 65 റൺസ് നേടിയ സൂര്യകുമാർ യാദവ്, പുറത്താകാതെ 35 റൺസ് നേടിയ വെങ്കിടേഷ് അയ്യർ, 34 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ എന്നിവരുടെ മികവിലാണ് ഇന്ത്യ തരക്കേടില്ലാത്ത ടോട്ടൽ കണ്ടെത്തിയത്. എട്ടു പന്തിൽ നാലു റൺസുമായി ഋതുരാജ് ഗെയ്ക്ക്‌വാദ് പവലിയനിലേക്ക് തിരിഞ്ഞു നടന്നപ്പോൾ ഇഷാൻ കിഷനും ശ്രേയസ് അയ്യരും(25) ചേർന്ന് ടീമിനെ 50 കടത്തുകയായിരുന്നു. എന്നാൽ ഋതുരാജിന്റെ വിക്കറ്റ് നേടിയ ജേസൺ ഹോൾഡറിന് പിടികൊടുത്ത് ഹൈഡൻ വാൽഷ് ജൂനിയറിന്റെ പന്തിൽ അയ്യരും പുറത്തായി. പിന്നീട് വന്ന ക്യാപ്റ്റൻ രോഹിത് ശർമ ഏഴുറൺസ് നേടി ഡൊമിനിക് ഡ്രാക്‌സിന്റെ പന്തിൽ ബൗൾഡായി. ശേഷം വന്ന സൂര്യകുമാറും വെങ്കിടേഷ് അയ്യരും വിക്കറ്റ് നഷ്ടമാകാതെ കളിക്കുകയായിരുന്നു.

എന്നാൽ രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് മൂന്നു ഓവർ പൂർത്തിയാകും മുമ്പേ രണ്ടു വിക്കറ്റ് നഷ്ടമായി. ആറു റൺസ് നേടിയ കൈൽ മയേർസും എട്ട് റൺസ് നേടിയ ഷായ് ഹോപ്പുമാണ് പുറത്തായത്. വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളസ് പൂരനും റോവ്മാൻ പവലുമാണ് ക്രീസിലുള്ളത്. 26 റൺസാണ് ആകെ ടീം നേടിയത്.

ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലി, ഋഷഭ് പന്ത് എന്നിവർക്ക് വിശ്രമം നൽകിയതിനാലാണ് ഋതുരാജ് ഗെയ്ക്ക്വാദും ശ്രേയസ് അയ്യരും ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ കളിക്കാനിറങ്ങിയത്. ബൗളർ ആവേശ് ഖാന്റെ ടി20 അരങ്ങേറ്റവും ഇന്ന് നടന്നു.






ക്യാപ്ടൻസി ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഏകദിന പരമ്പര തൂത്തുവാരിയ രോഹിത് ശർമയ്ക്ക് ടി-20 പരമ്പരയിലും സമ്പൂർണ ജയം സ്വന്തമാക്കാൻ സുവർണാവസരമാണ് ഇന്ന്. ബാറ്റർമാർ ആധിപത്യം പുലർത്തിയ കഴിഞ്ഞ മത്സരത്തിൽ ഡെത്ത് ഓവറിലെ മികവ് കൊണ്ട് ജയം പിടിച്ചെടുത്ത മികവ് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മറുവശത്ത് പര്യടനത്തിൽ സമ്പൂർണ പരാജയമെന്ന നാണക്കേടിന്റെ വക്കിലാണ് വിൻഡീസ്. നന്നായി പൊരുതിയെങ്കിലും ഫിനിഷിങിലെ പാളിച്ചയാണ് കഴിഞ്ഞ മത്സരത്തിൽ തിരിച്ചടിയായത്.

Final T20 against India set a target of 185 for victory West Indies,

TAGS :

Next Story