Quantcast

രാഹുലിനു പകരക്കാരനായി ഇഷൻ കിഷൻ, സൂര്യ 'സ്റ്റാൻഡ് ബൈ'; ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ചു

പരിക്കേറ്റ പേസർമാരായ ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്ട് എന്നിവർ നിരീക്ഷണത്തിലാണ്

MediaOne Logo

Web Desk

  • Updated:

    2023-05-08 13:44:05.0

Published:

8 May 2023 1:43 PM GMT

Ishan Kishan replaces KL Rahul in Indias WTC Final Squad, Surya Kumar Yadav stand by player in WTC Final Squad, World Test Championship 2023, Ishan Kishan
X

ന്യൂഡൽഹി: 2023 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. ഐ.പി.എല്ലിന്റെ പാതിവഴിയിൽ പരിക്കേറ്റ് പുറത്തായ കെ.എൽ രാഹുലിനു പകരക്കാരനായി യുവതാരം ഇഷൻ കിഷനാണ് ടീമിൽ ഇടംലഭിച്ചിരിക്കുന്നത്. സൂര്യകുമാർ യാദവിനെ സ്റ്റാൻഡ്് ബൈയായാണ് ഉൾപ്പെടുത്തിരിക്കുന്നത്.

രാഹുലിന്റെ വലംകാലിന്റെ തുടയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ നിരീക്ഷണത്തിനുശേഷം താരത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുമെന്ന് ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചു. അതേസമയം, പരിക്കേറ്റ പേസർമാരായ ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്ട് എന്നിവർ നിരീക്ഷണത്തിലാണ്. ഇവരുടെ കാര്യത്തിൽ പിന്നീട് തീരുമാനിക്കുമെന്നാണ് ബി.സി.സി.ഐ അറിയിച്ചത്.

മോശം ഫോമിനെ തുടർന്ന് ടീമിൽനിന്നു പുറത്തായിരുന്ന അജിങ്ക്യ രഹാനെ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടൊപ്പം ഋതുരാജ് ഗെയ്ക്ക്‌വാദ്, മുകേഷ് കുമാർ എന്നിവരും സൂര്യയ്‌ക്കൊപ്പം സ്റ്റാൻഡ് ബൈ സംഘത്തിൽ ഇടംനേടിയിട്ടുണ്ട്.

ഫൈനലിൽ ആസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ജൂൺ ഏഴിന് ലണ്ടനിലെ കെൻസിങ്ടൺ ഒാവലാണ് മത്സരത്തിനു വേദിയാകുക.

നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, കെ.എസ് ഭരത്(വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്ട്, ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ).

സ്റ്റാൻഡ് ബൈ താരങ്ങൾ: ഋതുരാജ് ഗെയ്ക്ക്‌വാദ്, മുകേഷ് കുമാർ, സൂര്യകുമാർ യാദവ്.

Summary: Ishan Kishan replaces KL Rahul in India's WTC Final Squad as Surya Kumar Yadav has been included as the stand by player

TAGS :

Next Story