Quantcast

'പാക് തോൽവിക്ക് പിറകെ 'ഭാരത് മാതാ കീ ജയ്' വിളിച്ച് മാത്യു വെയ്ഡ്'; ഇപ്പോൾ പ്രചരിക്കുന്നത് 10 മാസം മുൻപുള്ള വിഡിയോ

ഇന്ത്യയുടെ ഗാബാ വിജയത്തിനു പിറകെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വിഡിയോ 'വേൾഡ് ക്രിക്കറ്റ് ഫാൻസ്' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജാണ് ആദ്യമായി പുറത്തുവിട്ടത്

MediaOne Logo

Web Desk

  • Updated:

    2021-11-14 10:44:38.0

Published:

14 Nov 2021 10:27 AM GMT

പാക് തോൽവിക്ക് പിറകെ ഭാരത് മാതാ കീ ജയ് വിളിച്ച് മാത്യു വെയ്ഡ്; ഇപ്പോൾ പ്രചരിക്കുന്നത് 10 മാസം മുൻപുള്ള വിഡിയോ
X

വ്യാഴാഴ്ച നടന്ന ടി20 സെമി ഫൈനലിൽ ആസ്‌ത്രേലിയ പാകിസ്താനെ തകർത്തതിനു പിറകെ ഒരു ഓസീസ് ആരാധകന്‍ 'ഭാരത് മാതാ കീ ജയ്' വിളിച്ച് ഇന്ത്യൻ ആരാധകരെ പ്രോത്സാഹിപ്പിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പാകിസ്താന്റെ പരാജയത്തിനുശേഷം ഡ്രൈസിങ് റൂമിലെത്തിയ മാത്യു വെയ്ഡ് ചെയ്തതെന്ന അടിക്കുറിപ്പോടെയാണ് വിഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ, മാസങ്ങൾക്കുമുൻപ് ആസ്ത്രേലിയയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ ആണ് ഇപ്പോൾ തെറ്റായ അടിക്കുറിപ്പോടെ ഷെയർ ചെയ്യപ്പെടുന്നത്.

പാകിസ്താനെതിരെ അവസാന ഓവറുകളില്‍ ഓസീസ് വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ മാസ്മരിക ഇന്നിങ്‌സായിരുന്നു ആസ്‌ട്രേലിയയെ ഫൈനലിലെത്തിച്ചത്. ഇതോടെ വെയ്ഡിനെ പ്രശംസ കൊണ്ട് മൂടുകയാണ് ഇന്ത്യൻ ആരാധകർ. അക്കൂട്ടത്തിലാണ് കളിക്കുശേഷം ഡ്രെസിങ് റൂമിലെത്തിയ വെയ്ഡ് ഇന്ത്യൻ ആരാധകർക്കുനേരെ തിരിഞ്ഞ് 'വന്ദേമാതരം' വിളിക്കുകയും 'ഭാരത് മാതാ കീ ജയ്' മുഴക്കുകയും ചെയ്യുന്നതായി കാണിച്ച് വിഡിയോ പ്രചരിക്കുന്നത്.

ഗാലറിയിലുള്ള ഓസീസ് ആരാധകൻ ഇന്ത്യൻ ആരാധകരുടെ പിന്തുണയ്ക്ക് നന്ദിപ്രകടനായി ഐക്യദാർഢ്യമറിയിക്കുന്നതായി ചിത്രീകരിച്ചും ഈ വിഡിയോ പ്രചരിക്കുന്നുണ്ട്. പാക് തോൽവിക്ക് പിറകെ ഇന്ത്യൻ ആരാധകർക്കുനേരെ തിരിഞ്ഞ് ആഹ്ലാദാരവം മുഴക്കുന്ന ഓസീസ് ആരാധകനെന്നാണ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോയുടെ അടിക്കുറിപ്പ്.

എന്നാൽ, കഴിഞ്ഞ ജനുവരിയിൽ ഇന്ത്യ ചരിത്രം കുറിച്ച ഗാബ ടെസ്റ്റിനിടെ എടുത്ത വിഡിയോ ആണ് ഇതെന്നാണ് വസ്തുതാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആസ്ത്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ഗാബാ വിജയത്തിനു പിറകെ സമൂഹമാധ്യമങ്ങളിൽ തന്നെ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വിഡിയോ ആണിത്. 'വേൾഡ് ക്രിക്കറ്റ് ഫാൻസ്' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജാണ് വിഡിയോ ആദ്യമായി പുറത്തുവിട്ടത്. 'ഗാബയിൽ മഴ പെയ്യുമ്പോൾ, ഭാരത് മാതാ കീ ജയ് വിളിക്കുന്ന ഈ ഓസീസ് ആരാധകനെ കാണാതെ പോകരുതെ'ന്നാണ് 2021 ജനുവരി 18ന് പേജിൽ പങ്കുവച്ച വിഡിയോയുടെ അടിക്കുറിപ്പായി ചേർത്തിട്ടുള്ളത്. അശുതോഷ് മിശ്ര എന്നയാൾക്ക് വിഡിയോ ക്രെഡിറ്റും നൽകിയിട്ടുണ്ട് പേജിൽ. വിഡിയോ മിശ്ര തന്റെ ട്വിറ്റർ അക്കൗണ്ടിലും പങ്കുവച്ചതായി കാണാം.

Summary: Old video of Australian fan went viral as Matthew Wade cheering for India after defeating Pakistan In T20 semi final

TAGS :

Next Story