Quantcast

'ശാന്തൻ, ഈ ഐ.പി.എല്ലിൽ ഏറ്റവും സ്വാധീനമുണ്ടാക്കിയ നായകൻ'; സഞ്ജുവിനെ പുകഴ്ത്തി പാർത്ഥിവ് പട്ടേൽ

2021ൽ സ്റ്റീവ് സ്മിത്തിനെ മാറ്റിയായിരുന്നു സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റൻസി ഏൽപിക്കുന്നത്. 2018നുശേഷം ഇതാദ്യമായി പ്ലേഓഫ് കടന്ന ടീം രണ്ടാം സ്ഥാനക്കാരായാണ് ലീഗ് ഘട്ടം പൂർത്തിയാക്കിയത്

MediaOne Logo

Web Desk

  • Published:

    24 May 2022 9:56 AM GMT

ശാന്തൻ, ഈ ഐ.പി.എല്ലിൽ ഏറ്റവും സ്വാധീനമുണ്ടാക്കിയ നായകൻ; സഞ്ജുവിനെ പുകഴ്ത്തി പാർത്ഥിവ് പട്ടേൽ
X

കൊൽക്കത്ത: രാജസ്ഥാൻ റോയൽസ് നായകൻ മലയാളി താരം സഞ്ജു സാംസണിനെ പുകഴ്ത്തി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ. ഐ.പി.എല്ലിൽ ഇത്തവണ ഏറ്റവും സ്വാധീനമുണ്ടാക്കിയ നായകനാണ് സഞ്ജുവെന്ന് പാർത്ഥിവ് അഭിപ്രായപ്പെട്ടു.

''ഐ.പി.എൽ 2022ല്‍ ഏറ്റവും സ്വാധീനമുണ്ടാക്കിയ നായകനാണ് സഞ്ജു. സീസണിലുടനീളം ശാന്തനായാണ് താരത്തെ കാണപ്പെട്ടത്. അദ്ദേഹത്തിന്‍റെ മിക്ക തീരുമാനങ്ങളും കൃത്യവുമായിരുന്നു. ക്യാപ്റ്റൻസിയുടെ കാര്യത്തിൽ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് സഞ്ജു.''-പാർത്ഥിവ് ചൂണ്ടിക്കാട്ടി.

തുടർച്ചയായി രണ്ടാം സീസണിലാണ് സഞ്ജു രാജസ്ഥാനെ നയിക്കുന്നത്. 2021ൽ സ്റ്റീവ് സ്മിത്തിനെ മാറ്റിയായിരുന്നു സഞ്ജുവിനെ രാജസ്ഥാൻ നായകസ്ഥാനം ഏൽപിക്കുന്നത്. 2018നുശേഷം ഇതാദ്യമായി പ്ലേഓഫ് കടന്ന ടീം രണ്ടാം സ്ഥാനക്കാരായാണ് ലീഗ് ഘട്ടം പൂർത്തിയാക്കിയത്. ടൂർണമെന്റിലുടനീളം രാജസ്ഥാനെ ഒരുമയോടെ നയിക്കുന്ന കാര്യത്തിലും ഗ്രൗണ്ടിലെ നിർണായക നീക്കങ്ങളിലുമുള്ള സഞ്ജുവിന്റെ മികവിനെ പ്രശംസിച്ച് മുൻ താരങ്ങളും കളി വിദഗ്ധരുമെല്ലാം രംഗത്തെത്തിയിരുന്നു.

അതേസമയം, ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാന്റെ അന്തിമ ഇലവനിൽ ഒരു മാറ്റവും ആവശ്യമില്ലെന്നാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് അഭിപ്രായപ്പെട്ടത്. ജൈസ്വാൾ വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. വാലറ്റംവരെ ബാറ്റിങ് സാധ്യതയുണ്ട്. അശ്വിനും നന്നായി കളിക്കുന്നുണ്ട്. അതൊരു പ്ലസ്‌പോയിന്റാണ്. ബൗളിങ്ങും മോശമല്ല. എന്തെങ്കിലും മാറ്റം കൊണ്ടുവരുന്നെങ്കിൽ കുൽദീപ് സെന്നിന്റെ കാര്യം മാത്രമാണെന്നും സേവാഗ് സൂചിപ്പിച്ചു.

Summary: "He has been the most influential captain in IPL 2022", Parthiv Patel praises Sanju Samson for his leadership in IPL 2022

TAGS :

Next Story