Quantcast

റാങ്കിങ്ങില്‍ ഭായി-ഭായി; ടെസ്റ്റ് റാങ്കിങില്‍ രോഹിത് അഞ്ചും കോഹ്‍ലി ആറും സ്ഥാനത്ത്

ഓള്‍റൌണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തും രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുമുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-12-15 10:59:30.0

Published:

15 Dec 2021 10:54 AM GMT

റാങ്കിങ്ങില്‍ ഭായി-ഭായി; ടെസ്റ്റ് റാങ്കിങില്‍ രോഹിത് അഞ്ചും കോഹ്‍ലി ആറും സ്ഥാനത്ത്
X

ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ നിലവിലെ സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റര്‍‌മാരില്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ്‍ലി ആറാം സ്ഥാനം നിലനിര്‍‌ത്തിയപ്പോള്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ബൌളര്‍മാരുടെ പട്ടികയില്‍ രവിചന്ദ്ര അശ്വിന്‍‌ രണ്ടാം സ്ഥാനവും നിലനിര്‍ത്തി. ഓള്‍റൌണ്ടര്‍മാരുടെ പട്ടികയിലും അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഓള്‍റൌണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്.

അതേസമയം ബാറ്റര്‍മാരില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആസ്ട്രേലിയയുടെ മാർനസ് ലാബുഷാഗ്നെ കെയ്ന്‍ വില്യംസണെയും സ്റ്റീവ് സ്മിത്തിനെയും പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. സമിത്തും വില്യംസണും യഥാക്രമം മൂന്നും നാലും സ്ഥാനത്തേക്ക് ഇറങ്ങി. റാങ്കിങ്ങില്‍ ഏറ്റവുമധികം കുതിച്ചുചാട്ടം നടത്തിയത് ഓസീസിന്‍റെ ട്രാവിസ്ഹെഡ് ആണ്. 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ട്രാവിസ്ഹെഡ് ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡികൊക്കുമായി പത്താം സ്ഥാനം പങ്കിട്ടു. ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റിലെ പ്രകടനമാണ് ട്രാവിസ്ഹെഡിന് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്.



ബൌളര്‍മാരില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍‌ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ടിം സൌത്തിയേയും ഹേസല്‍വുഡിനേയും പിന്തള്ളി പാകിസ്ഥാന്‍റെ ഷഹീദ് അഫ്രീദി മൂന്നാം സ്ഥാനത്തെത്തി.





ഓള്‍റൌണ്ടര്‍മാരുടെ പട്ടികയില്‍ വിന്‍ഡിസിന്‍റെ ജേസണ്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളായ അശ്വിനും രവീന്ദ്ര ജഡേജയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ നാലാം സ്ഥാനത്തും ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് അഞ്ചാം സ്ഥാനവും സ്വന്തമാക്കി,





TAGS :

Next Story