Quantcast

'ഞങ്ങളെ സഞ്ജു എവിടെ?'; ചോദ്യമെറിഞ്ഞ് ആരാധകർ- 'ഹൃദയം' നിറച്ചുകൊടുത്ത് സൂര്യ

ഏകദിന ക്രിക്കറ്റിലെ റെക്കോർഡ് ജയം ടീം ഇന്ത്യ സ്വന്തം പേരിൽ കുറിച്ച മത്സരം കാണാനുണ്ടായിരുന്നത് 16,000ത്തിനടുത്ത് കാണികൾ മാത്രമാണ്.

MediaOne Logo

Web Desk

  • Published:

    17 Jan 2023 6:52 AM GMT

SanjuSamsonSuryakumarYadav, karyavattomstadium, INDvsSL
X

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തെച്ചൊല്ലിയുള്ള വിവാദം ഇനിയും അടങ്ങിയിട്ടില്ല. ഏകദിന ക്രിക്കറ്റിലെ റെക്കോർഡ് ജയം ടീം ഇന്ത്യ സ്വന്തം പേരിൽ കുറിച്ച മത്സരം കാണാനുണ്ടായിരുന്നത് 16,000ത്തിനടുത്ത് കാണികൾ മാത്രമാണ്. 'പട്ടിണിപ്പാവങ്ങൾ കളി കാണാൻ വരേണ്ടെ'ന്ന കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ പരാമർശങ്ങളായിരുന്നു വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിങ്‌സും ശുഭ്മൻ ഗില്ലിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയും മുഹമ്മദ് സിറാജിൻരെ തീതുപ്പും ബൗളിങ്ങും കണ്ട തിരുവനന്തപുരത്തെ മത്സരത്തിൽ മലയാളികളുടെ വേദനയായി അവശേഷിച്ചത് സഞ്ജു സാംസണിൻരെ അഭാവമാണ്. ലങ്കയ്‌ക്കെതിരായ ടി20 സ്‌ക്വാഡിൽ ഇടംലഭിച്ചിരുന്ന സഞ്ജു ആദ്യ മത്സരത്തിൽ പരിക്കേറ്റു പുറത്താകുകയായിരുന്നു. എന്നാൽ, കാര്യവട്ടത്ത് മലയാളികൾ താരത്തെ മറന്നില്ല. മത്സരത്തിനിടെ സഞ്ജുവിന്റെ പേര് ഉറക്കെ വിളിച്ചും പ്ലക്കാർഡുയർത്തിയുമായിരുന്നു മലയാളികൾ വേദന പങ്കുവച്ചത്.

അതിനിടെ രസകരമായൊരു സംഭവവും നടന്നു. മത്സരത്തിനിടെ സൂര്യകുമാർ യാദവ് ബൗണ്ടറിക്കരികിൽ നിൽക്കുമ്പോഴായിരുന്നു അത്. 'സഞ്ജു, സഞ്ജു' എന്ന് ആർത്തുവിളിച്ചു ആരാധകർ. സൂര്യ ആരാധകർക്കുനേരെ തിരിഞ്ഞപ്പോൾ 'ഞങ്ങളുടെ സഞ്ജു എവിടെപ്പോയ്?' എന്നു ചോദ്യമെറിഞ്ഞു. ഇതിനോടുള്ള താരത്തിന്റെ പ്രതികരണം ശരിക്കും 'ഹൃദയം' കവരുന്നതായിരുന്നു. ഹൃദയത്തിലെന്ന അർത്ഥത്തിൽ അംഗവിക്ഷേത്തിലൂടെയായിരുന്നു സൂര്യ ആരാധകർക്ക് മറുപടി നൽകിയത്.

വിരാട് കോഹ്ലിയുടെയും(166*) ശുഭ്മൻ ഗില്ലിന്റെയും(116) സെഞ്ച്വറികളുടെ കരുത്തിൽ 390 എന്ന കൂറ്റൻ സ്‌കോറാണ് ഇന്ത്യ ലങ്കയ്ക്കു മുന്നിൽ ഉയർത്തിയത്. വമ്പൻ ടോട്ടൽ പിന്തുടർന്നിറങ്ങിയ ദാസുൻ ഷനകയുടെ ലങ്കൻ സംഘം സിറാജിൻരെ മാരക ബൗളിങ്ങിനു മുൻപിൽ തകർന്നടിയുന്നതാണ് കണ്ടത്. 22 ഓവറിൽ 73 റൺസിന് ലങ്കൻ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ 317 റൺസെന്ന ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയമാണ് രോഹിത് ശർമയുടെ സംഘം സ്വന്തം പേരിൽ കുറിച്ചത്.

Summary: Suryakumar Yadav's heart-winning reaction to fan's 'where is our Sanju' question in India vs Sri Lanka third ODI at Greenfield International Stadium, Thiruvananthapuram.

TAGS :

Next Story