Quantcast

'ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനല്‍ കളിക്കുന്നത് ഒന്നാം നമ്പർ ബൗളറെ പുറത്തിരുത്തി, പാളിയ തന്ത്രം'; ആഞ്ഞടിച്ച് സുനിൽ ഗവാസ്‌കർ

അശ്വിനെ കളിപ്പിക്കാൻ ആരും പിച്ച് നോക്കില്ലെന്നും ഗവാസ്‌കർ

MediaOne Logo

Web Desk

  • Updated:

    2023-06-09 11:45:51.0

Published:

9 Jun 2023 11:43 AM GMT

Sunil Gavaskar tears into Rohit and Co. for leaving out No.1 bowler R Ashwin in WTC final, Sunil Gavaskar, R Ashwin, 2023 WTC final, Sunil Gavaskar against leaving out R Ashwin in WTC final,
X

ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ലോക ഒന്നാം നമ്പർ ബൗളർ രവിചന്ദ്രൻ അശ്വിനെ പുറത്തിരുത്തിയതിൽ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ. അശ്വിനെ പോലെയുള്ളവരെ കളിപ്പിക്കാൻ ആരും പിച്ച് നോക്കില്ലെന്ന് ഗവാസ്‌കർ പറഞ്ഞു. ടീം ഇന്ത്യ മാനേജ്‌മെന്റിന്റെ തീരുമാനം ഒട്ടും ദഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓവലിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു പിറകെയാണ് 'സ്റ്റാർ സ്‌പോർട്‌സി'നോട് ഗവാസ്‌കറിന്റെ പ്രതികരണം. അശ്വിനെ പുറത്തിരുത്തിയതിലൂടെ ഇന്ത്യയുടെ തന്ത്രം പിഴച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോക ഒന്നാം നമ്പർ ബൗളറാണ് അശ്വിൻ. അദ്ദേഹത്തെ കളിപ്പിക്കാൻ ആരും പിച്ച് നോക്കില്ലെന്നും ഗവാസ്‌കർ ചൂണ്ടിക്കാട്ടി.

'ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലാണ് കളിക്കുന്നത്. എന്നിട്ട് ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറെ പുറത്തിരുത്തിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ തീരുമാനം എനിക്ക് ഒട്ടും ദഹിക്കുന്നില്ല. ഞാനാണെങ്കിൽ ഉമേഷ് യാദവിനു പകരം അശ്വിനെ തന്നെ ടീമിലെടുക്കുമായിരുന്നു. ഉമേഷ് ഏറെനാളായി കളത്തിനു പുറത്താണ്. താളം കണ്ടെത്താനുമായിട്ടില്ല.'

ആസ്‌ട്രേലിയൻ ടീമിൽ നാല് ഇടങ്കയ്യൻ ബാറ്റർമാരുണ്ട്. അവർക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുമുണ്ട് അശ്വിൻ. ടീമിൽ ഒരു ഓഫ്‌സ്പിന്നറില്ലെന്നത് ഞെട്ടിക്കുന്നതാണെന്നും ഗവാസ്‌കർ കൂട്ടിച്ചേർത്തു.

മത്സരത്തിൽ ടോസ് ലഭിച്ച് ബൗളിങ് തിരഞ്ഞെടുത്തിട്ടും ആസ്‌ട്രേലിയൻ ബാറ്റർമാരെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബൗളർമാർക്കായിരുന്നില്ല. മൂന്നിന് 76 എന്ന നിലയിൽ മികച്ച തുടക്കം ലഭിച്ച ശേഷമായിരുന്നു ബൗളർമാരുടെ നിരാശപ്പെടുത്തുന്ന പ്രകടനം. ട്രാവിസ് ഹെഡിന്റെയും(163) സ്റ്റീവ് സ്മിത്തിന്റെയും(48) സെഞ്ച്വറിയുടെ കരുത്തിൽ 469 എന്ന മികച്ച സ്‌കോറാണ് ആസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സിൽ പടുത്തുയർത്തിയത്. ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയാണെങ്കിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 255 റൺസുമായി പരുങ്ങലിലാണ്. അർധസെഞ്ച്വറിയുമായി ക്രീസിലുള്ള അജിങ്ക്യ രഹാനെ(85)യിലാണ് ഇന്ത്യൻ പ്രതീക്ഷകളെല്ലാം.

Summary: 'Playing WTC final and you don’t pick No.1 bowler': Sunil Gavaskar tears into Rohit and Co. for leaving out R Ashwin

TAGS :

Next Story