Quantcast

അനാഥരായ വിദ്യാര്‍ത്ഥികള്‍ക്കും ഇനി ഉന്നതപഠനം: തണലായി ഫെയ്സ് മര്‍ക്കസ്

പിതാവ് ജീവിച്ചിരിപ്പില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പോടെ ഹയര്‍സെക്കണ്ടറി പഠനത്തിനുള്ള അവസരമാണ് ഫെയ്സ് മര്‍ക്കസ് ഇൻറർനാഷണൽ സ്കൂൾ ഒരുക്കിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-10-11 05:29:21.0

Published:

9 Oct 2021 10:27 AM GMT

അനാഥരായ വിദ്യാര്‍ത്ഥികള്‍ക്കും ഇനി ഉന്നതപഠനം: തണലായി ഫെയ്സ് മര്‍ക്കസ്
X

അനാഥരായ വിദ്യാർത്ഥികൾക്ക് തണലായി ഫെയ്സ് മർക്കസ് ഇൻറർനാഷണൽ സ്കൂൾ. പിതാവ് ജീവിച്ചിരിപ്പില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പോടെ ഹയര്‍സെക്കണ്ടറി പഠനത്തിനുള്ള അവസരമാണ് ഫെയ്സ് മര്‍ക്കസ് ഇൻറർനാഷണൽ സ്കൂൾ ഒരുക്കിയിരിക്കുന്നത്. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലേക്കായാണ് പ്രവേശനം. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം.

വിദ്യാര്‍ത്ഥിയുടെ പത്താംക്ലാസ് പരീക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക്‍ ലിസ്റ്റും ഒരു പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതമാണ് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കേണ്ടത്. ഫെയ്സ് മർക്കസ് നടത്തുന്ന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും സ്ക്കോളർഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുക. സ്ക്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫെയ്സ് മർക്കസിൽ പ്ലസ് വൺ, പ്ലസ് ടു റസിഡൻഷ്യൽ സംവിധാനത്തിലൂടെ പഠിക്കാം.

മികച്ച സൗകര്യങ്ങളോട് കൂടി, തികച്ചും സൌജന്യമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കുള്ള വിദഗ്ധ പരിശീലനം, പ്ലസ് വണ്‍- പ്ലസ് ടു പഠനത്തിനൊപ്പം തന്നെ ലഭിക്കുമെന്നതാണ് ഫെയ്സ് മർക്കസ് ഇൻറർനാഷണൽ സ്കൂളിന്റെ പ്രത്യേകത. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അനാഥരായ വിദ്യാര്‍ത്ഥികളുടെ മികച്ച വിദ്യാഭ്യാസവും കോമേഴ്സ്, ഹുമാനിറ്റീസ് വിഷയങ്ങളിലെ ഉന്നത പഠനവും ലക്ഷ്യം വെച്ചാണ് ഇത്തരമൊരു സ്കോളര്‍ഷിപ്പ് പദ്ധതിക്ക് ഫെയ്സ് മർക്കസ് ഇൻറർനാഷണൽ സ്കൂൾ തുടക്കം കുറിച്ചിരിക്കുന്നത്. പ്രതിവർഷം 1,70,000 രൂപയാണ് സ്ക്കോളർഷിപ്പ് തുക.

വിദ്യാര്‍ത്ഥികളെ, അവരാഗ്രഹിക്കുന്ന കോഴ്സുകളില്‍, ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നേടാന്‍, പ്ലസ്ടു പഠനത്തിനൊപ്പംതന്നെ പ്രാപ്തരാക്കിയെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍. കൊമോഴ്സ്, ഹ്യുമാനിറ്റിസ് വിദ്യാര്‍‌ത്ഥികള്‍ക്കായി CA, CMA, ACCA ഫൌണ്ടേഷൻ കോഴ്സുകള്‍, സിവിൽ സർവീസ് എൻട്രൻസ് കോച്ചിംഗ്, ഇന്ത്യക്കകത്തും പുറത്തുമുള്ള മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഉന്നത പഠനത്തിനാവശ്യമായ ഫൗണ്ടേഷൻ കോഴ്‌സുകള്‍ എന്നിവയെല്ലാം, വിദ്യാര്‍ത്ഥിയുടെ താത്പര്യം കൂടി മുന്‍നിര്‍ത്തി പ്ലസ്‍ടു പഠനത്തിനൊപ്പം ഉറപ്പുവരുത്തുന്നു ഇവിടെ‍. IIT, IISc, AIIMS തുടങ്ങിയ പരമോന്നത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും മസാച്ചുസെറ്റ്സ്, ഹാവാർഡ്, കാംബ്രിഡ്ജ്, ഓക്സ്ഫോർഡ് തുടങ്ങിയ ലോകോത്തര യൂണിവേഴ്സിറ്റികളിലെയും ഉപരിപഠനമാണ് ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്.

രജിസ്ട്രേഷന് താഴെ കൊടുത്ത ഗൂഗിൾ ഫോം പൂരിപ്പിക്കുക.

https://forms.gle/gzhRujfzLsiSkYnX8

സ്ക്കോളർഷിപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്:

+91 8589011666

+91 8589011632

+918589011611

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Phase Markaz International School

Markaz Main Campus

Kondotty-673638



TAGS :

Next Story