Quantcast

മീഡിയവണ്‍ അക്കാദമിയുടെ സമ്മര്‍ വര്‍ക്ക് ഷോപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വീഡിയോ എഡിറ്റിംഗ്, ആക്റ്റിംഗ്, എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള കണ്ടന്റ് ക്രിയേഷന്‍, ഫോട്ടോഗ്രാഫി, ഷോര്‍ട്ട് ഫിലിം മേക്കിംഗ് എന്നീ വിഷയങ്ങളിലാണ് പരിശീലനം

MediaOne Logo

Web Desk

  • Updated:

    2024-04-04 14:19:43.0

Published:

4 April 2024 2:07 PM GMT

mediaone academy
X

കോഴിക്കോട്: മീഡിയവണ്‍ അക്കാദമി സംഘടിപ്പിക്കുന്ന അവധിക്കാല പരിശീലന ശില്‍പശാലകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വീഡിയോ എഡിറ്റിംഗ്, ആക്റ്റിംഗ്, എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള കണ്ടന്റ് ക്രിയേഷന്‍, ഫോട്ടോഗ്രാഫി, ഷോര്‍ട്ട് ഫിലിം മേക്കിംഗ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.

ഏപ്രില്‍ 20, 21 തീയതികളിലാണ് വീഡിയോ എഡിറ്റിംഗ് പരിശീലനം. അബു വളയംകുളം നയിക്കുന്ന ആക്റ്റിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 27, 28, 29 തീയതികളിലായിരിക്കും. എഐ ടൂളുകള്‍ വഴിയുള്ള കണ്ടന്റ് ക്രിയേഷന്‍സിന്റെ പരിശീലനം മേയ് 4നും ഫോട്ടോഗ്രാഫി പരിശീലനം മേയ് 4, 5 തീയതികളിലുമാണ്. ഷോര്‍ട്ട് ഫിലിം മേക്കിംഗ് പരിശീലനം മേയ് 10, 11, 12 തീയതികളിലായിരിക്കും.

എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് പങ്കെടുക്കാനുള്ള അടിസ്ഥാന യോഗ്യത. മീഡിയവണ്‍ അക്കാദമിയിലെയും ബന്ധപ്പെട്ട മേഖലകളിലെയും വിദഗ്ധരായിരിക്കും പരിശീലനം നയിക്കുക. പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://mediaoneacademy.com/apply-online/ എന്ന ലിങ്കിലൂടെയോ QR കോഡ് സ്‌കാന്‍ ചെയ്‌തോ രജിസ്റ്റര്‍ ചെയ്യണം.

സീറ്റുകള്‍ പരിമിതമാണ്.ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943347460, 8943347400, 0495-7123123 എന്നീ നമ്പറുകളിലോ www.mediaoneacademy.com വെബ്‌സൈറ്റിലോ academy@mediaonetv.in ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

TAGS :

Next Story