ഓരോ വിദ്യാലയത്തിനും ഒരു കഥയുണ്ടാകും...
കൊണ്ടോട്ടിയെന്ന നാടിന്‍റെ വിദ്യാഭ്യാസ പുരോഗതിയില്‍ സുപ്രധാന പങ്കുണ്ട് മര്‍ക്കസ് ഉലൂം ഇംഗ്ലീഷ് സീനിയര്‍ സെക്കണ്ടറി സ്കൂളിനും അതില്‍ നിന്ന് പിറവിയെടുത്ത ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍ സ്കൂളിനും..
ഓരോ വിദ്യാലയത്തിനും ഓരോ കഥയുണ്ടാവും.... ആ കഥയില്‍ ആ നാടിന്‍റെ ചരിത്രവും വേദനകളും എല്ലാം ഇഴ ചേര്‍ന്ന് കിടക്കുന്നുമുണ്ടാകും.. അത്തരമൊരു കഥയാണ് കൊണ്ടോട്ടിയിലെ മര്‍ക്കസ് ഉലൂം ഇംഗ്ലീഷ് സീനിയര്‍ സെക്കണ്ടറി സ്കൂളിന്‍റേത്, അതില്‍ നിന്ന് പിറവിയെടുത്ത ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റേതും...
യാത്രാസൌകര്യങ്ങളില്ല, സ്കൂളുകളില്ല.. ഒന്നാംക്ലാസില്‍ ചേരുന്നവര്‍ കൊഴിഞ്ഞുപോയിപ്പോയി പത്താംക്ലാസിലിരിക്കാന്‍ കുട്ടികളില്ലാത്ത അവസ്ഥ... മുസ്‍ലിം പെണ്‍കുട്ടികളെ പഠിക്കാന്‍ പോലും വിടാത്ത കുടുംബങ്ങള്‍ -ഇതായിരുന്നു 1967 ല്‍ കൊണ്ടോട്ടിയിലെ സാമൂഹികാന്തരീക്ഷം... ആ നാടിന്‍റെ വിദ്യാഭ്യാസ പുരോഗതിയിലാശങ്കപ്പെട്ട ഒരുപറ്റം മനുഷ്യസ്നേഹികളുടെ ദീര്‍ഘവീക്ഷണമാണ് ഇന്ന് കൊണ്ടോട്ടിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍ എന്ന വിദ്യാഭ്യാസ സ്ഥാപനം.
ആദ്യം രൂപീകരിക്കപ്പെട്ടത് ഒരു ട്രസ്റ്റാണ്... അന്‍സാറുല്‍ ഇസ്‍ലാം ചാരിറ്റബിള്‍ ട്രസ്റ്റ്... ശാസ്ത്രീയമായി മതവിദ്യാഭ്യാസം നല്‍കുന്ന ഒരു മദ്രസയ്ക്കാണ് ട്രസ്റ്റിന് കീഴില്‍ ആദ്യം തുടക്കമായത്. തുടര്‍ന്ന് രക്ഷിതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 80കള്‍ ആ ചിന്ത ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നതിലെത്തി നിന്നു.
1981 ലാണ് നഴ്സറി സ്കൂള്‍ തുടങ്ങുന്നത്.. തൊട്ടടുത്ത വര്‍ഷം തന്നെ അതൊരു മലയാള മീഡിയം സ്കൂള്‍ ആയി.. പത്തുവര്‍ഷത്തിന് ശേഷം ഇംഗ്ലീഷ് മീഡിയം സ്കൂളും.. അങ്ങനെ ഏറനാട് താലൂക്കിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്ന ചരിത്രം സൃഷ്ടിക്കുകയായിരുന്നു മര്‍ക്കസുല്‍ ഉലൂം സീനിയര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍.
മത്സരപരീക്ഷകളെ അഭിമുഖീകരിക്കാന്‍ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കേണ്ടത് എങ്ങനെയെന്ന ചിന്തയ്ക്ക് വെള്ളവും വളവും നല്‍കിയ നീണ്ട 12 വര്‍ഷത്തെ പഠനവും ഗവേഷണവും.. എന്‍ട്രന്‍സ് എന്നാല്‍ മെഡിക്കലും എഞ്ചിനീയറിംഗും മാത്രമല്ലെന്നും ഏത് സ്ട്രീമില്‍ പഠിച്ചാലും മികച്ച കരിയര്‍ നേടാമെന്നും നിങ്ങള്‍ തിരിച്ചറിയും ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍ സ്കൂളിലെത്തിയാല്‍..
ഒരു വിദ്യാര്‍ത്ഥിയുടെ പ്ലസ്ടു പഠനം സയന്‍സിലോ, കൊമേഴ്‍സിലോ, ഹ്യുമാനിറ്റീസിലോ എന്തിലുമായിക്കൊള്ളട്ടെ, ജീവിതത്തില്‍ അവള്‍ക്ക്/അവന് അഭിമുഖീകരിക്കാന്‍ നിരവധി പ്രവേശന പരീക്ഷകളുണ്ട്. അതിനായി അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഫേസ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. റെഗുലര്‍ പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി കുട്ടികളെ സജ്ജമാക്കുന്ന ഒരു റെസിഡെന്‍ഷ്യല്‍ സ്കൂളാണ് ഫേസ് മര്‍ക്കസ്.
For Registration:
Phase Markaz International school
Markaz Main Campus
Kondotty-673638
Phone: 8589011632, 8589011666, 8589011611
Email: phasemarkaz@gmail.com |
Website: www.phasemarkaz.in
Follow us:
Facebook - https://www.facebook.com/PhaseMarkaz
Twitter - https://twitter.com/phasemarkaz?lang=en
LinkedIn - https://in.linkedin.com/in/phasemarkaz
Instagram - https://www.instagram.com/phase_markaz/?hl=en
Adjust Story Font
16