Quantcast

ഒടുവില്‍ പി.സിയെ കൈവിട്ട് പൂഞ്ഞാര്‍

ഇടത് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് ഇവിടെ ലീഡ് ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    2 May 2021 8:12 AM

ഒടുവില്‍ പി.സിയെ കൈവിട്ട് പൂഞ്ഞാര്‍
X

ഒരിക്കലും കൈവിടില്ലെന്ന് വിശ്വസിച്ച പൂഞ്ഞാറുകാര്‍ ഒടുവില്‍ പി.സി ജോര്‍ജിനെതിരെ മുഖം തിരിച്ചു. ഇടത് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ പി.സി ജോര്‍ജ് പിന്നിലായിരുന്നു. ഒരു ഘട്ടത്തില്‍ പോലും പൂഞ്ഞാറുകാര്‍ പിസിയെ പിന്തുണച്ചില്ല. താനും ബി.ജെ.പിയും ചേര്‍ന്ന് കേരളം ഭരിക്കുമെന്ന് പറഞ്ഞ ആത്മവിശ്വാസവും വിലപ്പോയില്ല. ദൈവം തമ്പുരാന്‍ വിചാരിക്കിടത്തോളം കാലം തന്നെ തോല്‍പ്പിക്കാനാകില്ലെന്നായിരുന്നു പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഒടുവില്‍ എല്ലാം പ്രതീക്ഷകളെയും തെറ്റിച്ച് തോല്‍വി ഏറ്റുവാങ്ങാനായിരുന്നു പി.സിയുടെ വിധി.

TAGS :

Next Story