Quantcast

'ജിത്തു ജോസഫ് ഞെട്ടിച്ചു, ആസിഫ് അലിയുടെ കരിയറിലെ മികച്ച പ്രകടനം': 'കൂമനെ' പ്രശംസിച്ച് ഷാജി കൈലാസ്

മികച്ച ദൃശ്യാനുഭവമെന്ന് ഷാജി കൈലാസ്

MediaOne Logo

Web Desk

  • Updated:

    8 Nov 2022 12:40 PM

Published:

8 Nov 2022 12:37 PM

ജിത്തു ജോസഫ് ഞെട്ടിച്ചു, ആസിഫ് അലിയുടെ കരിയറിലെ മികച്ച പ്രകടനം: കൂമനെ പ്രശംസിച്ച് ഷാജി കൈലാസ്
X

ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയത പുതിയ ചിത്രം കൂമൻ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സിനിമക്കകത്ത് നിന്നുള്ളവരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒടുവിൽ സംവിധായകൻ ഷാജി കൈലാസും കൂമനെ പ്രശംസിച്ചെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജീത്തു ജോസഫ് ഒരിക്കൽ കൂടി തന്റെ കയ്യടക്കം കൊണ്ട് ഞെട്ടിച്ചപ്പോൾ, ആസിഫ് അലി തന്നത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു.

''കൂമൻ എന്ന ചിത്രം കാണാൻ സാധിച്ചു. ഈ ചിത്രം സമ്മാനിച്ചത് വളരെ മികച്ച ഒരു ദൃശ്യാനുഭവമാണ്. ആദ്യാവസാനം ത്രില്ലടിപ്പിച്ച ഒരു ചിത്രമെന്ന് കൂമനെ വിശേഷിപ്പിക്കാം.. ജീത്തു ജോസഫ് ഒരിക്കൽ കൂടി തന്റെ കയ്യടക്കം കൊണ്ട് ഞെട്ടിച്ചപ്പോൾ, ആസിഫ് അലി തന്നത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്ന്..ഇത്രയും മികച്ച ഒരനുഭവം സമ്മാനിച്ചതിന് കൂമന്റെ ഓരോ അണിയറപ്രവർത്തകർക്കും നന്ദി പറയുന്നു..''- ഷാജി കൈലാസ് പറഞ്ഞു.

ഒരു വീട്ടിലെ മോഷണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന പൊലീസ് അന്വേഷണവും ത്രില്ലിങ് സ്വഭാവത്തിൽ വരച്ചുകാട്ടുന്നതായിരുന്നു ചിത്രത്തിന്റെ ട്രെയിലർ. കേരള-തമിഴ്നാട് അതിർത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് കർക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലം മാറി എത്തുന്നതും അവിടുത്തെ പലരുടേയും ജീവിതത്തെ കീഴ്‌മേൽ മറിക്കുന്നതുമാണ് കൂമന്റെ കഥാ ഇതിവൃത്തം. പൊലീസ് കോൺസ്റ്റബിൾ ഗിരിശങ്കർ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സസ്‌പെൻസ് നിറച്ചുള്ള കൂമന്റെ ടീസർ നേരത്തെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ആസിഫ് അലിക്ക് പുറമേ അനൂപ് മേനോൻ, ബാബുരാജ്, രഞ്ജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി, ബൈജു സന്തോഷ്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്പരം, നന്ദു ലാൽ, പൗളി വൽസൻ, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, ജയൻ ചേർത്തല, ദീപക് പറമ്പോൾ, റിയാസ് നർമ്മ കലാ, ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനന്യാ ഫിലിംസ് ആന്റ് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കൂമൻ നിർമ്മിച്ചിരിക്കുന്നത്. മനു പത്മനാഭൻ, ജയചന്ദ്രൻ കല്ലടുത്ത്, എയ്ഞ്ചലീനാ ആന്റണി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

TAGS :

Next Story