Quantcast

കൂട്ടയിടിയും കൂട്ടമരണവും ഒഴിവാക്കാന്‍; 1744 വൈറ്റ് ആള്‍ട്ടോ റിലീസ് മാറ്റി

വിന്‍സി അലോഷ്യസ് ആണ് ചിത്രത്തിലെ നായിക

MediaOne Logo

Web Desk

  • Published:

    2 Nov 2022 4:51 AM GMT

കൂട്ടയിടിയും കൂട്ടമരണവും ഒഴിവാക്കാന്‍;  1744 വൈറ്റ് ആള്‍ട്ടോ റിലീസ് മാറ്റി
X

പ്രേക്ഷകപ്രീതി നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം ഷറഫുദ്ദീനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത '1744 വൈറ്റ് ആള്‍ട്ടോ' എന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റി. നവംബര്‍ 4നു പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം നവംബര്‍ 18നായിരിക്കും തിയറ്ററുകളില്‍ എത്തുക.

'കൂട്ടയിടിയും കൂട്ട മരണവും ഒഴിവാക്കാന്‍ 1744 വൈറ്റ് ആള്‍ട്ടോ നവംബര്‍ 18ലേക്ക് റിലീസ് നീക്കി വെച്ചിരിയ്ക്കുന്ന വിവരം അറിയിച്ചു കൊള്ളുന്നു', ഷറഫുദ്ദീന്‍ കുറിച്ചു.

വിന്‍സി അലോഷ്യസ് ആണ് ചിത്രത്തിലെ നായിക. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍.ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം.

ഹരിലാല്‍ കെ രാജീവാണ് ചിത്രസംയോജനം. സംഗീതം മുജീബ് മജീദ്. മെല്‍വി ജെ വസ്ത്രാലങ്കാരവും രഞ്ജിത്ത് മണലിപ്പറമ്പില്‍ മേക്കപ്പും നിര്‍വഹിക്കുന്നു. അമ്പിളി പെരുമ്പാവൂരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. നിക്‌സണ്‍ ജോര്‍ജ്ജ് സൗണ്ട് ഡിസൈനിങ് നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍: ഉല്ലാസ് ഹൈദൂര്‍, കലാസംവിധാനം: വിനോദ് പട്ടണക്കാടന്‍. ഡിഐ കളറിസ്റ്റ്: അവിനാഷ് ശുക്ല. വിഎഫ്എക്‌സ്: എഗ്‌വൈറ്റ്, വിഎഫ്എക്‌സ് സിങ്ക് സൗണ്ട്: ആദര്‍ശ് ജോസഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകന്‍: രമേഷ് മാത്യൂസ്. ശങ്കര്‍ ലോഹിതാക്ഷന്‍, അജിത് ചന്ദ്ര, അര്‍ജുനന്‍ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പിആര്‍ഒ:ശബരി. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍: രോഹിത് കൃഷ്ണ.

TAGS :

Next Story