ഇന്ത്യൻ സിനിമയിലെ ചരിത്രപ്രസിദ്ധമായ ക്രിക്കറ്റ് മത്സരം-ലഗാൻ വെള്ളിത്തിരയിലെത്തിയിട്ട് 20 വർഷങ്ങൾ
വർഷം 20 കഴിഞ്ഞെങ്കിലും ഇന്ത്യൻ സിനിമാ പ്രേമികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട് ഭുവൻ പടനയിച്ച ആ ക്രിക്കറ്റ് സംഘവും അവരുടെ ത്രസിപ്പിക്കുന്ന വിജയവും
ഇന്ത്യൻ സിനിമ ചരിത്രത്തിൽ പുതിയൊരു അധ്യായം തന്നെ എഴുതിചേർത്ത ആമിർ ഖാൻ നായകനായ ബോളിവുഡ് സിനിമ ലഗാൻ റിലീസായിട്ട് ഇന്നേക്ക് 20 വർഷം. സ്‌പോർട്‌സ് സിനിമ ഗണത്തിൽ പെടുന്ന ലഗാൻ- സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പുള്ള ഇന്ത്യയിൽ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിന്‍റെ കഥ പറഞ്ഞാണ് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ കയറിക്കൂടിയത്. ക്രിക്കറ്റിന്‍റെ ജന്മദേശമായ ഇംഗ്ലണ്ടുകാരോട് നികുതി പിരിവിന്‍റെ പേരില്‍ വെല്ലുവിളിച്ച് ക്രിക്കറ്റ് കളിക്കുന്ന ജീവിതത്തില്‍ ആദ്യമായി ക്രിക്കറ്റ് കളിക്കുന്ന ഒരു ഉത്തരേന്ത്യന്‍ ഗ്രാമം. ആ പോരാട്ടത്തിന്‍റെ കഥ രാജ്യം മുഴുവന്‍ ഭാഷാവ്യത്യാസമില്ലാതെ ഏറ്റെടുക്കുകയായിരുന്നു.
എട്ട് ദേശീയ അവാർഡുകളും- മികച്ച കൊറിയോഗ്രഫി, മികച്ച ജനപ്രിയ ചിത്രം, മികച്ച പിന്നണി ഗായകൻ, മികച്ച ഗാനരചയിതാവ്, മികച്ച വസ്ത്രാലങ്കാരം, മികച്ച കലാസംവിധാനം തുടങ്ങിയ ദേശീയ അവാർഡുകളാണ് ആ വർഷം ലഗാൻ വാരിക്കൂട്ടിയത്. കൂടാതെ മികച്ച വിദേശ ഭാഷ സിനിമക്കുള്ള ഓസ്‌കർ നോമിനേഷനും ലഗാൻ നേടിയെടുത്തു. ഇതിന് പുറമേ എട്ട് ഫിലിം ഫെയർ അവാർഡുകളും ലഗാനെ തേടിയെത്തി. 2001 ല്‍ റിലീസ് ചെയ്ത അശുതോഷ് ഗോവരിക്കർ സംവിധാനം ചെയ്ത ചിത്രം ആമിർ ഖാന്‍റെ ആദ്യ നിർമാണ സംരഭമായിരുന്നു. ഗ്രേസി സിങായിരുന്നു ചിത്രത്തിലെ നായിക.
വർഷം 20 കഴിഞ്ഞെങ്കിലും ഇന്ത്യൻ സിനിമാ പ്രേമികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട് 'ഭുവൻ' പടനയിച്ച ആ ക്രിക്കറ്റ് സംഘവും അവരുടെ ത്രസിപ്പിക്കുന്ന വിജയവും. അത്രമേൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വിസ്മരിക്കാൻ പറ്റാത്തൊരു ഏടാണ് ലഗാൻ.
Adjust Story Font
16