'നമുക്ക് ഈ അവാര്‍ഡ് വേണ്ടട! ഇവിടെയല്ലേലും സീന്‍ മൊത്തം കോണ്‍ട്ര'

'നമുക്ക് ഈ അവാര്‍ഡ് വേണ്ടട! ഇവിടെയല്ലേലും സീന്‍ മൊത്തം കോണ്‍ട്ര'
ഇത് ഉഴപ്പലാണെങ്കില്‍ അള്‍ഫോണ്‍സ് താങ്കള്‍ ഇനിയും ഉഴപ്പണം. ഗംഭീരമായി ഉഴപ്പണമെന്നേ എനിക്ക് പറയാനുള്ളൂ.....

ഏറെ കാലത്തിനു ശേഷം വീണ്ടും ജീവന്‍ വച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ പ്രേമം തിരസാകാരത്തില്‍ ചിത്രത്തിന്‍റെ സംവിധായകന്‍ അള്‍ഫോണ്‍സ് പുത്രന് പിന്തുണയുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത്. പ്രേമം കണ്ടിട്ട് അതിന്‍റെ ആദ്യ പകുതി ഉഴപ്പി എടുത്തതാണെന്ന് എന്നൊക്കെ പറയാന്‍ താന്‍ ഏറെ ആരാധിക്കുന്ന മോഹന്‍ സാറിന് എങ്ങനെ തോന്നി എന്ന് അറിയുന്നില്ലെന്ന് ഉണ്ണികൃഷ്ണന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഇതിനെക്കാള്‍ വലിയൊരു അസത്യം ഈ സിനിമയെ കുറിച്ച് പറയാനില്ല. ഇത് ഉഴപ്പലാണെങ്കില്‍ അള്‍ഫോണ്‍സ് താങ്കള്‍ ഇനിയും ഉഴപ്പണം. ഗംഭീരമായി ഉഴപ്പണമെന്നേ എനിക്ക് പറയാനുള്ളൂ. നമുക്ക് ഈ അവാര്‍ഡ് വേണ്ടട! ഇവിടല്ലേലും സീന്‍ മൊത്തം കോണ്‍ട്രാ - പോസ്റ്റ് പറയുന്നു.
Adjust Story Font
16