Quantcast

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു

MediaOne Logo

admin

  • Published:

    22 April 2017 2:01 PM GMT

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു
X

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു

സലീം അഹമ്മദിന്‍റെ പത്തേമാരി മികച്ച മലയാള ചിത്രം, എം ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകന്‍

63-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. എട്ട് മലയാള ചിത്രങ്ങളാണ് അന്തിമപട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനത്തിനും ഇത്തവണ ആദ്യമായി പുരസ്ക്കാരമുണ്ട്.

ഫീച്ചര്‍, നോണ്‍ഫീച്ചര്‍, മികച്ച രചന എന്നീ മൂന്നുവിഭാഗങ്ങളിലായാണ് ദേശീയ അവാര്‍ഡുകള്‍ നല്‍കുക. 308 സിനിമകളാണ് പുരസ്‌കാരത്തിനായി ആകെ പരിഗണനയില്‍ ഉണ്ടായിരുന്നത്. അവസാനപരിഗണനയില്‍ 85 ചിത്രങ്ങളാണുള്ളത്. ഇതില്‍ 8 മലയാളചിത്രങ്ങള്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഒഴിവുദിവസത്തെ കളി, കഥാന്തരം, പത്തേമാരി, ചായം പൂശിയവീട്, രൂപാന്തരം, പത്രോസിന്റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, സു സു സുധി വാത്മീകം, ബെന്‍, എന്ന് നിന്റെ മൊയ്തീന്‍, മണ്‍റോ തുരുത്ത് എന്നിവയില്‍ 8 ചിത്രങ്ങള്‍ അവസാനപട്ടികയില്‍ ഇടം പിടിച്ചതായാണ് വിവരം. ‌‌
കൗശിക് ഗാംഗുലിയുടെ സിനിമാവാലയും ശ്രീജിത് മുഖര്‍ജിയുടെ രാജ്കഹിനിയും അടക്കം 7 ബംഗ്ലാളി സിനിമകളും അവസാന പട്ടികയിലുണ്ട്. ബജിറാവു മസ്താനി, തനു വെഡ്സ് മനു 2 , പിക്കു, എന്‍എച്ച് 10, ബജ്റന്‍കി ബായിജാന്‍ എന്നിവയാണ് അവസാന ഘട്ട പരിഗണയിലുള്ള ബോളിവുഡ് ചിത്രങ്ങള്‍. ഇത്തവണ മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനത്തിനും പുരസ്ക്കാരമേര്‍പ്പെടുത്തിയിട്ടുണ്ട്. രമേശ് സിപ്പിയാണ് ജൂറി ചെയര്‍മാന്‍. സംവിധായകന്‍ ശ്യാമപ്രസാദും മഹാരാഷ്ട്രയുടെ പ്രതിനിധിയായ ജോണ്‍ മാത്യു മാത്തനുമാണ് ജൂറിയിലെ മലയാളികള്‍.

TAGS :

Next Story