Quantcast

കബാലിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങ് ഉപേക്ഷിച്ചു; റിലീസും നീളും

MediaOne Logo

admin

  • Published:

    15 May 2017 3:59 PM

കബാലിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങ് ഉപേക്ഷിച്ചു; റിലീസും നീളും
X

കബാലിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങ് ഉപേക്ഷിച്ചു; റിലീസും നീളും

രജനീകാന്ത് ചിത്രം കബാലിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ചടങ്ങുകളൊന്നുമില്ലാതെ ഗാനങ്ങള്‍ പുറത്തിറക്കാനാണ് പദ്ധതി. സിനിമയുടെ റിലീസ് തീയതി നീട്ടിയേക്കുമെന്നും വാര്‍ത്തകളുണ്ട്.

ഈ മാസം 12 ന് ചെന്നൈയില്‍ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയില്‍ കബാലിയിലെ ഗാനങ്ങള്‍ പുറത്തിറക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ തീരുമാനം ഉപേക്ഷിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. അവധിക്കാലം ആഘോഷിക്കാന്‍ രജനീകാന്ത് അമേരിക്കയിലാണുള്ളതെന്നും അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ് ഓഡിയോ ലോഞ്ച് പരിപാടി മാറ്റിയതെന്നുമാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതികരണം. പാ രഞ്ജിത് സംവിധാനം ചെയ്ത കബാലിക്കായി സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയത്.

ചെന്നൈയിലെ ഒരു ഡോണിന്റെ ജീവിതകഥയാണ് സിനിമക്ക് ആധാരം. രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തില്‍ സ്റ്റൈല്‍ മന്നന്‍ എത്തുന്നത്. രാധിക ആപ്തെയാണ് നായിക. കലയരശന്‍, വിന്‍സ്റ്റണ്‍ ചാഓ, ധന്‍സിക തുടങ്ങിയവരാണ് കബാലിയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജൂലൈ 1ന് തീരുമാനിച്ച കബാലിയുടെ റിലീസും മാറ്റിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ല.

TAGS :

Next Story