14 ദിവസം, പതിനായിരം ഹൌസ്‍ഫുള്‍ ഷോകള്‍; സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുലിമുരുകന്‍
14 ദിവസം, പതിനായിരം ഹൌസ്‍ഫുള്‍ ഷോകള്‍; സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുലിമുരുകന്‍
മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ ബോക്സ്ഓഫീസുകളില്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു.
മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ ബോക്സ്ഓഫീസുകളില്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. ഒക്ടോബര്‍ ഏഴിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയതെങ്കിലും ഇപ്പോഴും പുലിമുരുകനെ പിടിച്ചുകെട്ടാന്‍ തക്ക എതിരാളികളൊന്നും വെള്ളിത്തിരയില്‍ എത്തിയിട്ടില്ല. ആരാധകരുടെ നീണ്ട ക്യൂ ഇനിയും നീളുമ്പോള്‍ മലയാളത്തിലെ ഏറ്റവും വലിയ കാശുവാരി ചിത്രമെന്ന ഖ്യാതി ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുകയാണ് പുലിമുരുകനും ടീമും. 14 ദിവസത്തിനുള്ളില്‍ പതിനായിരം ഹൌസ്‍ഫുള്‍ ഷോകള്‍ എന്ന നാഴികക്കല്ലും പുലിമുരുകന്‍ പിന്നിട്ടുകഴിഞ്ഞു. തുടക്കദിവസം തന്നെ 858 ഷോകളുമായി പുലിമുരുകന്‍ കളംനിറഞ്ഞപ്പോള്‍ മറ്റൊരു സര്‍വകാല റെക്കോര്‍ഡാണ് അവിടെ പിറവിയെടുത്തത്. രജനീകാന്തിന്റെ കബാലി നേടിയ കളക്ഷന്‍ റെക്കോര്‍ഡ് വെറും മൂന്നു ദിവസം കൊണ്ട് തകര്‍ത്തെറിഞ്ഞാണ് പുലിമുരുകന്‍ കുതിച്ചത്. രണ്ടാഴ്ച കൊണ്ട് മാത്രം ചിത്രം നേടിയത് 40 കോടിയുടെ തീയറ്റര്‍ കളക്ഷനാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അനായാസം കേരള ബോക്സ്ഓഫീസില്‍ ചിത്രം 50 കോടി പിന്നിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ 15 കോടി സാറ്റ്‍ലൈറ്റ് റൈറ്റ്സും ചിത്രം നേടിയിരുന്നു.
Adjust Story Font
16