Quantcast

ഉഡ്താ പഞ്ചാബിന് പാകിസ്താനിലും വിലക്ക്

MediaOne Logo

admin

  • Published:

    10 Aug 2017 9:53 AM GMT

ഉഡ്താ പഞ്ചാബിന് പാകിസ്താനിലും വിലക്ക്
X

ഉഡ്താ പഞ്ചാബിന് പാകിസ്താനിലും വിലക്ക്

സെന്‍സര്‍‍ ബോര്‍ഡിന്റെ കത്രികക്കിരയായ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് പാകിസ്താനിലും വിലക്ക്.

സെന്‍സര്‍‍ ബോര്‍ഡിന്റെ കത്രികക്കിരയായ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് പാകിസ്താനിലും വിലക്ക്. ചിത്രത്തിന് 100 കട്ടുകള്‍ വേണമെന്നാണ് പാകിസ്താന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. പാക്കി വിരുദ്ദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നീക്കണമെന്നാണ് ആവശ്യം.

പഞ്ചാബിലെ മയക്കുമരുന്ന് മാഫിയകളെ കുറിച്ച് കഥ പറഞ്ഞെത്തുന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കേണ്ടെന്നായിരുന്നു നേരത്തെ പാക് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. വിതരണക്കാരന്റെ അപേക്ഷ മാനിച്ച് ഉപാധികളോട് പ്രദര്‍ശനാനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അധിക്ഷേ പരാമര്‍ശങ്ങള്‍ നീക്കം ചെയ്താല്‍ റിലീസ് അനുവദിക്കാമെന്നാണ് സെന്‍സര്‍ ബോര്‍ഡിലെ പത്ത് അംഗങ്ങളും ഐക്യകണ്‌ഠേന തീരുമാനിച്ചത്. അശ്ലീല വാക്കുകളും പരാമര്‍ശങ്ങളും പാക് വിരുദ്ധ പരാമര്‍ശങ്ങളും ചിത്രത്തില്‍ നിന്നും ഒഴിവാക്കണം. 100 ലധികം കട്ടുകളും ചില രംഗങ്ങളില്‍ ബീപ്പ് ശബ്ദവും ചിലയിടത്ത് മ്യൂട്ടും വേണമെന്ന് ചിത്രത്തിന്റെ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ പ്രദര്‍ശനാനുമതി നല്‍കുമെന്നാണ് പാക് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ബോംബെ ഹൈക്കോടതിയുടെ അനുകൂല വിധിയോടെയാണ് ഉഡ്താ പഞ്ചാബ് ഇന്ത്യന്‍ തിയേറ്ററുകളില്‍ എത്തിയിരുന്നത്. 89 കട്ടുകള്‍ വേണമെന്ന് സിബിഎഫ്‌സി നേരത്തേ ഉന്നയിച്ച ആവശ്യം പാടെ തള്ളിയ കോടതി ഒരു കട്ട് മാത്രം നടത്തി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാന്‍ ആവശ്യപ്പെട്ടു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ 'ഫാന്റം ഫിലിംസി'ന്റെ ഹരജിയിലായിരുന്നു കോടതി ഉത്തരവ്. അതേസമയം വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

TAGS :

Next Story