കേരളം കണ്ട പ്രളയം ഇനി കണ്‍മുന്നില്‍; അമ്പരിപ്പിച്ച് '2018' ടീസര്‍
വന്‍ താരനിര അണിനിരന്ന ചിത്രം ഏറെ നീണ്ട ചിത്രീകരണത്തിന് ശേഷമാണ് പ്രേക്ഷകരില്‍ എത്തുന്നത്
ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 2018 എവരിവണ്‍ ഈസ് എ ഹീറോയുടെ ടീസര്‍ പുറത്തിറങ്ങി. 2018ല്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് സിനിമയുടെ പശ്ചാത്തലം. പ്രളയത്തിന്‍റെ ഇരകളായ മലയാളികളുടെ നടുക്കുന്ന ഓര്‍മ്മകള്‍ വൈകാരികമായി പറയുന്നതാകും ചിത്രം. 2018ലെ പ്രളയത്തില്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവ കഥകളും ചിത്രത്തിന്‍റെ ഭാഗമാണ്. ഉദ്വേഗമുണര്‍ത്തുന്ന ടീസര്‍ പ്രേക്ഷകരില്‍ അമ്പരപ്പ് നിറക്കുന്നതാണ്.
വന്‍ താരനിര അണിനിരന്ന ചിത്രം ഏറെ നീണ്ട ചിത്രീകരണത്തിന് ശേഷമാണ് പ്രേക്ഷകരില്‍ എത്തുന്നത്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, ജൂഡ് ആന്‍റണി ജോസഫ്, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ജോക്ടര്‍ റോണി, അപര്‍ണ ബാലമുരളി, ശിവദ, വിനീതാ കോശി, തന്‍വി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു കുന്നപ്പള്ളി, ആന്‍റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.
കാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻ എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മോഹൻ ദാസാണ് ചിത്രത്തിന്‍റെ പ്രൊഡക്‌ഷൻ ഡിസൈനർ. ചിത്രസംയോജനം ചാമൻ ചാക്കോ. സംഗീതം നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനിങ്ങ് നിർവഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ. പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ സൈലക്സ് അബ്രഹാം. ഡിജിറ്റൽ മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങൾ സിനറ്റ് സേവ്യർ. വിഎഫ്എക്സ് മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ടൈറ്റിൽ ഡിസൈൻ ആന്‍റണി സ്റ്റീഫൻ. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.
Adjust Story Font
16