Quantcast

റിലീസിന് മുന്‍പെ കബാലി കൊയ്തത് 200 കോടി

MediaOne Logo

admin

  • Published:

    5 April 2018 10:04 AM GMT

റിലീസിന് മുന്‍പെ കബാലി കൊയ്തത് 200 കോടി
X

റിലീസിന് മുന്‍പെ കബാലി കൊയ്തത് 200 കോടി

ഒരു മാസം കൊണ്ട് രണ്ട് കോടിയിലേറെ പ്രേക്ഷകരെ നേടി ടീസര്‍ ചരിത്രം കുറിച്ചതിന് പിന്നാലെയാണ് കബാലി വീണ്ടും അപൂര്‍വ നേട്ടം കൈവരിച്ചത്.

റിലീസിന് മുന്‍പെ കോടികള്‍ കൊയ്തിരിക്കുകയാണ് രജനീകാന്ത് ചിത്രം കബാലി. വിതരണാവകാശവും ഓഡിയോ അവകാശവും വില്‍പന നടത്തിയാണ് കബാലി കോടികള്‍ നേടിയത്. പെരുന്നാള്‍ റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

ഒരു മാസം കൊണ്ട് രണ്ട് കോടിയിലേറെ പ്രേക്ഷകരെ നേടി ടീസര്‍ ചരിത്രം കുറിച്ചതിന് പിന്നാലെയാണ് കബാലി വീണ്ടും അപൂര്‍വ നേട്ടം കൈവരിച്ചത്. അതും റിലീസിനും മുന്‍പേ. തീയറ്റര്‍, പ്രമോഷന്‍, ഗാനങ്ങള്‍ എന്നിവക്കുള്ള അവകാശം വിറ്റതിലൂടെയാണ് ചിത്രം 200 കോടി നേടിയത്. രജനീകാന്തിന്റെ മുന്‍ ചിത്രമായ ലിംഗ റിലീസിന് മുന്‍പേ സാറ്റലൈറ്റ് തുകയിലൂടെയും വിതരണാവകാശം വിറ്റതിലൂടെയും നേടിയത് 150 കോടിയായിരുന്നു. കബാലിയുടെ പ്രാദേശിക ഭാഷാ റിലീസ് അവകാശം വാങ്ങുവാനും നീണ്ടനിരയാണുള്ളത്. കന്നട ഭാഷ അടക്കമുള്ള ചില പ്രാദേശിക ഭാഷയില്‍ ചിത്രം പുറത്തിറക്കുന്നതിനുള്ള അവകാശം ഇതിനോടകം വിറ്റുപോയി. ഹിന്ദി പകര്‍പ്പവകാശം വാങ്ങാന്‍ ബോളീവുഡില്‍ നിന്നും ആവശ്യക്കാരെത്തിയത് അണിയറപ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഒപ്പം ചൈനീസ് ഭാഷയിലും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. ഇതോടെ റിലീസിന് മുന്‍പെ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമെന്ന ബഹുമതിയും കബാലിക്ക് സ്വന്തമായി.

സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ജൂലൈ 1നാകും സിനിമയുടെ റിലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.. അധോലോക കഥ പറയുന്ന കബാലി പാ രഞ്ജിത് ആണ് കഥയെഴുതി സംവിധാനം ചെയ്തത്. രാധിക ആപ്തെയാണ് നായിക. ധന്‍സിക, കിഷോര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

TAGS :

Next Story