Quantcast

താന്‍ മരിച്ചാല്‍ സ്വത്തുക്കള്‍ മകനും മകള്‍ക്കും ഒരു പോലെ: ലിംഗസമത്വത്തിലൂന്നി ബിഗ് ബിയുടെ സ്വത്ത് വീതംവെപ്പ്

MediaOne Logo

Trainee

  • Published:

    9 April 2018 2:00 PM GMT

താന്‍ മരിച്ചാല്‍ സ്വത്തുക്കള്‍ മകനും മകള്‍ക്കും ഒരു പോലെ: ലിംഗസമത്വത്തിലൂന്നി ബിഗ് ബിയുടെ സ്വത്ത് വീതംവെപ്പ്
X

താന്‍ മരിച്ചാല്‍ സ്വത്തുക്കള്‍ മകനും മകള്‍ക്കും ഒരു പോലെ: ലിംഗസമത്വത്തിലൂന്നി ബിഗ് ബിയുടെ സ്വത്ത് വീതംവെപ്പ്

ലോക വനിതാ ദിനം അടുത്തിരിക്കെയാണ് ലിംഗ സമത്വത്തിലൂന്നിയുള്ള ബച്ചന്റെ ട്വീറ്റ്. മരിക്കുന്പോള്‍ താന്‍ ഇവിടെ അവശേഷിപ്പിക്കുന്ന സ്വത്തുക്കള്‍ മകനും മകള്‍ക്കും തുല്യമായി വീതിക്കണമെന്ന് എഴുതിയ പ്ലക്കാര്‍ഡുമായി ബച്ചന്‍ നില്‍ക്കുന്ന ഫോട്ടോയും ഇതിനോടൊപ്പമുണ്ട്.

ലിംഗസമത്വത്തില്‍ ഊന്നിക്കൊണ്ട് അമിതാഭ് ബച്ചന്റെ സ്വത്ത് വീതംവെപ്പ്. താന്‍ മരിച്ചാല്‍ തന്റെ സ്വത്തുക്കള്‍ മകന്‍ അഭിഷേകിനും മകള്‍ ശ്വേതക്കും ഒരു പോലെ വീതം വെക്കണമെന്ന് ബച്ചന്‍ ട്വീറ്റ് ചെയ്തു. ലോക വനിതാ ദിനം അടുത്തിരിക്കെയാണ് ലിംഗ സമത്വത്തിലൂന്നിയുള്ള ബച്ചന്റെ ട്വീറ്റ്. നമ്മള്‍ തുല്യരാണ്, ലിംഗപരമായ സമത്വം എന്നിങ്ങനെയാണ് ബിഗ്ബി ട്വിറ്ററില്‍ കുറിച്ചത്. മരിക്കുന്പോള്‍ താന്‍ ഇവിടെ അവശേഷിപ്പിക്കുന്ന സ്വത്തുക്കള്‍ മകനും മകള്‍ക്കും തുല്യമായി വീതിക്കണമെന്ന് എഴുതിയ പ്ലക്കാര്‍ഡുമായി ബച്ചന്‍ നില്‍ക്കുന്ന ഫോട്ടോയും ഇതിനോടൊപ്പമുണ്ട്.

T 2449 - #WeAreEqual .. and #genderequality ... the picture says it all !! pic.twitter.com/QSAsmVx0Jt

— Amitabh Bachchan (@SrBachchan) March 1, 2017

ബോളിവുഡ് നടനായ അഭിഷേക്, ശ്വേത എന്നീ രണ്ടു മക്കളാണ് അമിതാഭ് ബച്ചനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബച്ചന്റെ ലിംഗസമത്വ ട്വീറ്റിനെ പ്രശംസിച്ചു കൊണ്ട് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 74 വയസുള്ള അമിതാഭ് ബച്ചന്‍ ബോളിവുഡില്‍ ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന നടന്‍മാരിലൊരാളാണ്. കഴിഞ്ഞ വര്‍ഷം മാത്രം 133 കോടിയായിരുന്നു സിനിമയില്‍ നിന്നും പരസ്യത്തില്‍ നിന്നുമുള്ള ബച്ചന്റെ വരുമാനം.

TAGS :

Next Story