ഉറി ആക്രമണം; പിറന്നാള്‍ ആഘോഷം ഉപേക്ഷിച്ച് ഇന്ത്യയുടെ വാനമ്പാടി
ഉറി ആക്രമണം; പിറന്നാള്‍ ആഘോഷം ഉപേക്ഷിച്ച് ഇന്ത്യയുടെ വാനമ്പാടി
ഇന്ത്യയുടെ വാനമ്പാടിക്ക് ഇന്ന് 87ാം പിറന്നാള്‍. എന്നാല്‍ പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്ന തീരുമാനത്തിലാണ് ലതാ മങ്കേഷ്കര്‍.
ഇന്ത്യയുടെ വാനമ്പാടിക്ക് ഇന്ന് 87ാം പിറന്നാള്‍. എന്നാല്‍ പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്ന തീരുമാനത്തിലാണ് ലതാ മങ്കേഷ്കര്‍. ഉറിയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തവണത്തെ പിറന്നാള്‍ ആഘോഷിക്കേണ്ടെന്ന് ലതാ മങ്കേഷ്കര്‍ തീരുമാനിച്ചത്.
ഈ മാസം 18 നുണ്ടായ ഉറി ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷങ്ങള്‍ ലതാ മങ്കേഷ്കര്‍ ഒഴിവാക്കിയത്. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരും പൂക്കള്‍ അയക്കേണ്ടെന്നും ആ തുക മരിച്ച സൈനികരുടെ കുടുംബത്തിലേക്ക് അയച്ചുകൊടുക്കണമെന്നുമാണ് പിറന്നാളിനോട് അനുബന്ധിച്ച് ലതാ മങ്കേഷ്കര്‍ ആരാധകര്‍ക്ക് നല്‍കിയ ഉപദേശം. പാകിസ്താനിലുള്ള ആരാധകര്‍ക്കും ലത ആശംസകള്‍ നേര്‍ന്നു.
പശ്ചിമബംഗാളിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ബംഗ ബിബൂഷണും പിറന്നാള്‍ ദിനത്തില്‍ ലതാ മങ്കേഷ്കര്‍ അര്‍ഹയായി. 1929ല്‍ ഇന്‍ഡോറില്‍ ജനിച്ച ലതാ മങ്കേഷ്കര്‍ 13ആം വയസിലാണ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഹിന്ദിയില്‍ മാത്രം ഇതിനോടകം ആയിരത്തിലധികം ഗാനങ്ങള്‍ പാടി. ഹിന്ദിയിലും മറാത്തിയിലുമായിരുന്നു കൂടുതലും പാടിയത്. മലയാളമടക്കം 36 പ്രാദേശിക ഭാഷകളിലും ലതാ മങ്കേഷ്കര്‍ സാന്നിധ്യം അറിയിച്ചു. ഭാരതരത്ന അടക്കം നിരവധി ദേശീയ പുരസ്കാരങ്ങളും അന്തര്‍ദേശീയ പുരസ്കാരങ്ങളും ഈ വാനമ്പാടിയെ തേടിയെത്തി. ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും സംഗീത ആസ്വാദകര്‍ക്കിടയിലേക്ക് നിലക്കാത്ത മഴയായി പെയ്തിറങ്ങുകയാണ് മധുരഗാനത്തിന്റെ രാജ്ഞി.
Adjust Story Font
16