Quantcast

പ്രഭാസിന് പിറന്നാള്‍ സമ്മാനവുമായി സഹോയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍

MediaOne Logo

Jaisy

  • Published:

    22 April 2018 6:08 AM GMT

പ്രഭാസിന് പിറന്നാള്‍ സമ്മാനവുമായി സഹോയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍
X

പ്രഭാസിന് പിറന്നാള്‍ സമ്മാനവുമായി സഹോയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍

തെലുങ്ക്,ഹിന്ദി ഭാഷകളിലൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം സുജീത് ആണ്

ബാഹുബലി തരംഗമായി മാറിയപ്പോള്‍ മുതല്‍ നായകന്‍ പ്രഭാസിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. സഹോ എന്ന തെലുങ്ക് ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആകാംക്ഷയിലും. ഇപ്പോളിതാ സഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ് . അതു പ്രഭാസിന്റെ 37ാം പിറന്നാള്‍ ദിനത്തില്‍. കറുത്ത കോട്ട് ധരിച്ച്, മുഖം മറച്ച് നില്‍ക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

തെലുങ്ക്,ഹിന്ദി ഭാഷകളിലൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം സുജീത് ആണ്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് നായിക. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വി.വംശി കൃഷ്ണ റെഡ്ഡി പ്രമോദാണ് സഹോ നിര്‍മ്മിക്കുന്നത്. 150 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്

TAGS :

Next Story