Quantcast

ട്രാന്‍സ്ജെന്‍ഡറുടെ ജീവിതം കാണിച്ച് 'അവളിലേക്കുള്ള ദൂരം'

MediaOne Logo

Khasida

  • Published:

    27 April 2018 5:22 PM GMT

ട്രാന്‍സ്ജെന്‍ഡറുടെ ജീവിതം കാണിച്ച് അവളിലേക്കുള്ള ദൂരം
X

ട്രാന്‍സ്ജെന്‍ഡറുടെ ജീവിതം കാണിച്ച് 'അവളിലേക്കുള്ള ദൂരം'

ഒരു ട്രാന്‍സ്ജെന്‍ഡര്‍ കുടുംബത്തിന്റെ ജീവിതത്തിലൂടെയാണ് സമൂഹം മാറ്റിനിര്‍ത്തുന്ന വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ അഭിജിത് പ്രേക്ഷകരിലെത്തിക്കുന്നത്.

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിതവും അവകാശങ്ങളും പ്രമേയമാക്കി മാധ്യമം ഫോട്ടോഗ്രാഫര്‍ പി അഭിജിത്ത് സംവിധാനം ചെയ്ത ഡോക്യൂമെന്ററി അവളിലേക്കുള്ള ദൂരത്തിന്റെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്ത് നടന്നു. ഒരു ട്രാന്‍സ്ജെന്‍ഡര്‍ കുടുംബത്തിന്റെ ജീവിതത്തിലൂടെയാണ് സമൂഹം മാറ്റിനിര്‍ത്തുന്ന വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ അഭിജിത് പ്രേക്ഷകരിലെത്തിക്കുന്നത്.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് ക്യാമറക്കണ്ണുകളുമായി അഭിജിത്ത് യാത്ര തുടങ്ങിയിട്ട് പത്ത് വര്‍ഷത്തിലധികമായി. സമൂഹത്തിലേക്ക് ഇവരുടെ പ്രശ്നങ്ങള്‍ കൂടുതലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഡോക്യുമെന്ററി ചിത്രീകരിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ കുടുംബ ബന്ധങ്ങളും പ്രതിസന്ധികളുമെല്ലാം അവരിലൂടെ തന്നെ പ്രേക്ഷകരിലെത്തിക്കുകയാണ് അഭിജിത്ത്

ഭവനപദ്ധതി ഉള്‍പ്പെടെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഗണിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉറപ്പ് നല്‍കി.

സൂര്യയും ഹരിണിയും തങ്ങളുടെ ജീവിതം മറയില്ലാതെ ക്യാമറക്കുമുന്നില്‍ തുറന്ന് പറയുന്നുണ്ട്. അഭിനയമല്ല യാഥാര്‍ഥ്യ ജീവിതമാണ് ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് സൂര്യ പറഞ്ഞു.

മാറ്റിനിര്‍ത്തേണ്ടവരല്ല, ചേര്‍ത്ത് നിര്‍ത്തേണ്ടവരാണ് ഇവരെന്ന ഓര്‍മപ്പെടുത്തലാണ് ഡോക്യുമെന്ററി. ഓഗസ്റ്റ് 11 ന് കോഴിക്കോടും അവളിലേക്കുള്ള ദൂരം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

TAGS :

Next Story