അടൂര്‍ ഗോപാലകൃഷ്ണന് സാംസ്കാരിക ലോകത്തിന്റെ ആദരം
50 അറ്റ് 75 എന്ന പേരില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സിനിമ സാഹിത്യ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മലയാളത്തിലെ പ്രമുഖ നോവലിസ്റ്റ് സേതു പരിപാടി ഉദ്ഘാടനം ചെയ്തു.
സിനിമ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട പ്രമുഖ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ സാംസ്കാരിക ലോകം ആദരിച്ചു. 75 ആം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രമുഖര്‍ അടൂരുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. 50 അറ്റ് 75 എന്ന പേരില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സിനിമ സാഹിത്യ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മലയാളത്തിലെ പ്രമുഖ നോവലിസ്റ്റ് സേതു പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രമുഖ ചിത്രകാരന്‍ ജിതേഷ് ജിയുടെ വരയരങ്ങോടെ തുടങ്ങിയ ചടങ്ങില്‍ ചലച്ചിത്ര അകാദമി ചെയര്‍മാന്‍ കമല്‍ ഉൾപ്പെടെയുള്ള സിനിമ പ്രവര്‍ത്തകര്‍ അടൂരിന്റെ അന്‍പത് വര്‍ഷം നീണ്ട സിനിമ ജീവിതത്തെ ഓര്‍ത്തെടുത്തു.
അടൂരിന്റെ ആദ്യ സിനിമയിലെ കഥാപാത്രമായ കെപിഎസി ലളിത മുതല്‍ ഒടുവിലത്തെ ചിത്രം പിന്നെയിലെ കഥാപാത്രങ്ങളായ ദിലീപും കാവ്യ മാധവനും വരെ ചടങ്ങിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ സിനിമകളിലെ പിന്നണി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ആദരമേറ്റുവാങ്ങി അടൂര്‍ സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു.
Adjust Story Font
16