Quantcast

മെര്‍സലിന് ശേഷം പത്മാവതിക്കെതിരെ വാളോങ്ങി ബി.ജെ.പി

MediaOne Logo

Ubaid

  • Published:

    3 May 2018 9:39 AM GMT

മെര്‍സലിന് ശേഷം പത്മാവതിക്കെതിരെ വാളോങ്ങി ബി.ജെ.പി
X

മെര്‍സലിന് ശേഷം പത്മാവതിക്കെതിരെ വാളോങ്ങി ബി.ജെ.പി

ചിത്രത്തിലെ രംഗങ്ങള്‍ രജപുത്ര വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ബി.ജെ.പി ഉപാധ്യക്ഷന്‍ ഐ.കെ ജഡേജ രംഗത്തെത്തിയത്

റിലീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കത്തയക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് പത്മാവതി.

ചിത്രത്തിലെ രംഗങ്ങള്‍ രജപുത്ര വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ബി.ജെ.പി ഉപാധ്യക്ഷന്‍ ഐ.കെ ജഡേജ രംഗത്തെത്തിയത്. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞടുപ്പ് സമയത്ത് അനാവശ്യമായ സംഘര്ഷം ഒഴിവാക്കാന്‌ റിലീസിന് മുന്‍പ് രജപുത്ര വിഭാഗം നേതാക്കള്‍ക്ക് പ്രദര്‍ശനം നടത്തണമെന്നാണ് ബിജെപിയുടെ പ്രധാന ആവശ്യം. എന്നാല്‍ ചിത്രം സംബന്ധിച്ച് മിഥ്യാധാരണ വരുത്താന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും ബി.ജെ.പി മുന്നറിയിപ്പ് നല്‍കി. ഇതേ ആവശയം ഉന്നയിച്ച് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ശങ്കര്‍ സിങ് വഗേലയും രംഗത്തെത്തിയിരുന്നു. ചിത്രത്തിനെതിര ഉയര്‍ന്ന ആരോപണങ്ങള്‍ അണിയറ പ്രവ‌‌‌ര്‍‍ത്തകര്‍ നിഷേധിച്ചു. ബാജിറാവോ മസ്താനിക്ക് ശേഷം സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രത്തിന്റെ പ്രമേയം, റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ്. ഇവര്‍ തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായത്തെ ചൊടിപ്പിച്ചിട്ടുള്ളതും. ദീപിക പദുക്കോണാണ് ചിത്രത്തില്‍ പത്മാവതിയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയാകുന്നത്. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിങ്ങിന്റെ വേഷമിടുന്നത് ഷാഹിദ് കപൂറാണ്. 160 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ചിത്രം ഡിസംബര്‍ 1ന് തിയേറ്ററുകളിലെത്തും.

TAGS :

Next Story