ഐ.എഫ്.എഫ്.കെയില്‍ ചരിത്രമായി വിധുവിന്റെ മാന്‍ഹോള്‍
ഐ.എഫ്.എഫ്.കെയില്‍ ചരിത്രമായി വിധുവിന്റെ മാന്‍ഹോള്‍
കേരള രാജ്യാന്തര ചലച്ചിത്രമേള ആരംഭിച്ച് രണ്ട് പതിറ്റാണ്ടായെങ്കിലും മത്സരവിഭാഗത്തില്‍ ഇതുവരെ ഒരു മലയാളി സംവിധായിക ഉള്‍പ്പെട്ടിരുന്നില്ല
ആദ്യ സിനിമയിലൂടെ ഐ.എഫ്.എഫ്.കെയുടെ ചരിത്രത്തില്‍ ഇടം നേടിയതിന്റെ സന്തോഷത്തിലാണ് സംവിധായിക വിധു വിന്‍സെന്റ്. ശുചീകരണ തൊഴിലാളികളുടെ കഥ പറയുന്ന മാന്‍ഹോളിലൂടെയാണ് വിധു ചരിത്രത്തിന്റെ ഭാഗമായത്. ഐഫ്എഫ്എഫ്കെയുടെ മത്സരവിഭാഗത്തില്‍ ആദ്യമായാണ് ഒരു മലയാളി സംവിധായിക ഇടം നേടുന്നത്
കേരള രാജ്യാന്തര ചലച്ചിത്രമേള ആരംഭിച്ച് രണ്ട് പതിറ്റാണ്ടായെങ്കിലും മത്സരവിഭാഗത്തില്‍ ഇതുവരെ ഒരു മലയാളി സംവിധായിക ഉള്‍പ്പെട്ടിരുന്നില്ല. വിധു വിന്‍സെന്റ് ഈ ചലച്ചിത്രമേളയുടെ ശ്രദ്ധാകേന്ദ്രമാകുന്നതും അതുകൊണ്ടാണ്. ശുചീകരണ തൊഴിലാളികളോടുള്ള സാമൂഹിക ബഹിഷ്കരണവും ജാതീയതയുമാണ് മാന്‍ഹോളിലൂടെ പറയുന്നത്.
ചലച്ചിത്രമേളയുടെ ചരിത്രമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് മാധ്യമ പ്രവര്‍ത്തക കൂടിയായ വിധു. ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന്റെ തിരക്കഥ. മറ്റ് ചലച്ചിത്രമേളകളിലും മാന്‍ഹോള്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ഡോ. ബിജുവിന്റെ കാടുപൂക്കുന്ന നേരം ആണ് മത്സരവിഭാഗത്തിലുള്ള മറ്റൊരു മലയാള ചിത്രം.
Adjust Story Font
16