തിയേറ്ററിലെത്തും മുന്‍പ് റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി വില്ലന്‍
തിയേറ്ററിലെത്തും മുന്‍പ് റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി വില്ലന്‍
സിനിമയുടെ വിദേശ വിതരണാവകാശം ഇപ്പോള്‍ 2.5 കോടിക്ക് വിറ്റ് മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ് ചിത്രം
തിയേറ്ററിലെത്തും മുന്‍പേ റെക്കോര്‍ഡുകള്‍ ഓരോന്നായി വാരിക്കൂട്ടുകയാണ് മോഹന്‍ലാലിന്റെ വില്ലന്‍. സിനിമയുടെ വിദേശ വിതരണാവകാശം ഇപ്പോള്‍ 2.5 കോടിക്ക് വിറ്റ് മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ് ചിത്രം. മോഹന്‍ലാലിന്റെ പുലിമുരുകന്റെ റെക്കോര്‍ഡാണ് വില്ലന്‍ തകര്‍ത്തത്.
മലയാള സിനിമയിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിദേശ വിതരണാവകാശ തുകയായ രണ്ടരക്കോടിയാണ് വില്ലന് ലഭിച്ചത്. നേരത്തെ പുലിമുരുകനായിരുന്നു ഈ റെക്കോര്‍ഡ്. ഒന്നര കോടിയാണ് പുലിമുരുകന് ലഭിച്ചത്. സാറ്റലൈറ്റ് വിതരണാവകാശത്തിലും മ്യൂസിക് റൈറ്റിലും ഹിന്ദി പകര്‍പ്പവകാശത്തിലുമെല്ലാം വില്ലന്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കിയിരുന്നു. 7 കോടിക്കാണ് സാറ്റലൈറ്റ് റൈറ്റ്സ് വിറ്റത്. ഹിന്ദി പകര്‍പ്പവകാശ ഇനത്തില്‍ 3 കോടിയും മ്യൂസിക് റൈറ്റ്സിനായി 50 ലക്ഷവും വില്ലന്‍ നേടിയിരുന്നു. എല്ലാം കൂടി കണക്കാക്കുമ്പോള്‍ തിയേറ്ററിലെത്തും മുന്‍പേ ചിത്രം നേടിയത് 13 കോടിയാണ്.
മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും നായിക നായകന്‍മാരാക്കി വന്‍ താരനിരയുടെ അകമ്പടിയോടെ ബി ഉണ്ണികൃഷ്ണനൊരുക്കിയ വില്ലനെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ ഏറെയാണ്. ചിത്രം ഈ മാസം 27ന് പ്രേക്ഷകരിലേക്കെത്തും.
Adjust Story Font
16