അപ്പായുടെ റീമേക്കില്‍ ജയറാമും ആശാ ശരതും
അപ്പായുടെ റീമേക്കില്‍ ജയറാമും ആശാ ശരതും
സംവിധായകന് പത്മകുമാറിനൊപ്പം റീമേക്ക് തിരക്കഥയുടെ തിരക്കിലാണ് സമുദ്രക്കനി
തമിഴകത്ത് ഏറെ പ്രശംസ നേടിയ അപ്പാ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ സംവിധായകനും നായകനുമായ സമുദ്രക്കനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജയറാമും ആശാ ശരതുമായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധായകന് പത്മകുമാറിനൊപ്പം റീമേക്ക് തിരക്കഥയുടെ തിരക്കിലാണ് സമുദ്രക്കനി.
നവംബറോട് കൂടി ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം. കാളിദാസ് അപ്പ കണ്ടിരുന്നു, അവന് ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു, പിന്നീട് ജയറാം ചിത്രം കണ്ടു, അദ്ദേഹമാണ് മലയാളം റീമേക്കിന് താല്പര്യം പ്രകടിപ്പിച്ചതെന്ന് സമുദ്രക്കനി പറഞ്ഞു. മലയാളത്തിലെ രീതിയനുസരിച്ച് റീമേക്കില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തും, എന്നാല്‍ പ്രധാന ആശയത്തിന് മാറ്റമുണ്ടാകില്ലെന്നും സമുദ്രക്കനി പറഞ്ഞു.
ജൂലൈയിലാണ് അപ്പ തിയറ്ററുകളിലെത്തിയത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇന്നത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ചും പറഞ്ഞ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തിന്റെ കഥയും നിര്‍മ്മാണവും സമുദ്രക്കനി തന്നെയായിരുന്നു.
Adjust Story Font
16